നവജാത ശിശുവിന്‍െറ മൃതദേഹം നല്‍കിയില്ളെന്ന്; എസ്.എ.ടിയില്‍ ബഹളം

തിരുവനന്തപുരം: നവജാതശിശുവിൻെറ മൃതദേഹം വിട്ടുകിട്ടാത്തതിനെ തുട൪ന്ന് എസ്.എ.ടി ആശുപത്രിയിൽ സംഘ൪ഷാവസ്ഥ; മൃതദേഹം വിദഗ്ധ പരിശോധനക്ക് അയച്ചതാണെന്ന് ആശുപത്രി അധികൃത൪. പൂവാ൪ അരുമാനൂ൪ തെക്കേ പുതിയ വീട്ടിൽ എസ്. സുകു-സിന്ധു ദമ്പതികളുടെ ശിശുവാണ് മരിച്ചത്. മൃതദേഹം വിട്ടുനൽകുന്നില്ളെന്ന് ആരോപിച്ച് ബുധനാഴ്ച രാവിലെയാണ് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചത്.
സിന്ധുവിനെ 13ന് നെയ്യാറ്റിൻകര ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കലശലായ വേദനയും മറ്റും അനുഭവപ്പെട്ട ഇവരെ 14ന് രത്രി എസ്.എ.ടിയിലേക്ക് അയച്ചു. അ൪ധരാത്രിയോടെ സിസേറിയന് വിധേയമാക്കിയ ഇവ൪ക്ക് ആൺകുഞ്ഞ് ജനിച്ചെങ്കിലും അരമണിക്കൂറിനകം ശിശു മരിച്ചു. കുഞ്ഞിന്  ഹൃദയത്തിൽ ഗുരുതരമായ തകരാറുണ്ടെന്ന് കണ്ടത്തെിയിരുന്നു. കൂടാതെ അംഗവൈകല്യവും സ്ഥിരീകരിച്ചു. മരണവിവരം അധികൃത൪ സുകുവിനെ അറിയിക്കുകയും ചെയ്തു.
ദമ്പതികൾക്ക് നേരത്തെ ഒരു കുഞ്ഞ് ആറാം മാസത്തിൽ ഗ൪ഭാവസ്ഥയിൽ മരിച്ചിരുന്നു. ജനിതക തകരാ൪ കണ്ടത്തെി ഭാവിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കെങ്കിലും ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് മൃതദേഹം വിദഗ്ധ പരിശോധനക്ക് അയക്കാൻ തീരുമാനിച്ചത്. മൃതദേഹം സുകുവിൻെറ സമ്മതത്തോടെതന്നെയാണ് അയച്ചതെന്ന് ആശുപത്രി അധികൃത൪ വ്യക്തമാക്കി. ആറാഴ്ചക്ക് ശേഷം പഠനറിപ്പോ൪ട്ടും ആവശ്യമെങ്കിൽ മൃതദേഹവും രക്ഷാക൪ത്താക്കൾക്ക് വിട്ടുകൊടുക്കാനും ഇതിൽ വ്യവസ്ഥയുണ്ട്.
ബുധനാഴ്ച രാവിലെ മൃതദേഹം ആവശ്യപ്പെട്ട് സുകുവും ബന്ധുക്കളും  ആശുപത്രിയിൽ ബഹളംവെക്കുകയായിരുന്നു. വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണെന്ന മറുപടിയിൽ സംശയം തോന്നിയ ഇവ൪ വീണ്ടും പ്രശ്നമുണ്ടാക്കിയതോടെ സംഘ൪ഷാവസ്ഥയായി. സ്ഥലത്തത്തെിയ മെഡിക്കൽ കോളജ് പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദമ്പതികൾ പൊലീസിന് പരാതി നൽകി.
എന്നാൽ എസ്.എ.ടി ആശുപത്രിയിൽ നടക്കുന്ന ഇത്തരം ശിശു മരണങ്ങളിൽ രക്ഷാക൪ത്താക്കളുടെ സമ്മതത്തോടെയുള്ള ‘ഫീറ്റൽ ബയോപ്സി’ സ൪വസാധാരണമാണെന്ന് സൂപ്രണ്ട് ഡോ. എലിസബത്ത്  വ്യക്തമാക്കി. മൃതദേഹത്തെ ചൊല്ലി അഞ്ചുദിവസത്തിന് ശേഷം രക്ഷാക൪ത്താക്കൾ ആശുപത്രിയിൽ പ്രശ്നമുണ്ടാക്കിയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പൊലീസിന് പരാതി നൽകിയതായി സൂപ്രണ്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.