മലപ്പുറം: ദേശീയ ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സ൪ട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലത്തെി. ഒരു പഞ്ചായത്തിൽ ചുരുങ്ങിയത് മൂന്ന് അക്ഷയ കേന്ദ്രങ്ങളിലെങ്കിലും ഓൺലൈൻ വഴി അപേക്ഷിക്കാനും സ൪ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള സൗകര്യമൊരുക്കും.
ആദ്യഘട്ടത്തിൽ പഴയ രീതിയിൽ സ൪ട്ടിഫിക്കറ്റ് നൽകുന്നത് തുടരും. സ൪ട്ടിഫിക്കറ്റിൽ ഡിജിറ്റൽ ഒപ്പ് നൽകേണ്ട ഉദ്യോഗസ്ഥൻ അവധിയിലാണെങ്കിൽ പകരം സംവിധാനമൊരുക്കും.
വിജയകരമായി ഇ-ഗവേണൻസ് നടപ്പാക്കിയ പാലക്കാട്, കണ്ണൂ൪ ജില്ലകളിൽ എ.ഡി.എം എൻ.കെ. ആൻറണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദ൪ശിച്ച് കാര്യങ്ങൾ പഠിക്കും. ഈ ജില്ലകളിൽ ഇതിനകം അഞ്ച് ലക്ഷത്തിലധികം ഡാറ്റാ എൻട്രി നടന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ റവന്യു വകുപ്പിന് കീഴിലെ 23 സ൪ട്ടിഫിക്കറ്റുകളാണ് നൽകുക. ഒരു സ൪ട്ടിഫിക്കറ്റിന് 20 രൂപയാണ് ഈടാക്കുക. സ൪ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രത്തിലത്തെിയാൽ അപേക്ഷകൻെറ മൊബൈൽ ഫോണിൽ അറിയിപ്പ് ലഭിക്കും. സ൪ട്ടിഫിക്കറ്റിൻെറ പ്രിൻറ് എപ്പോൾ വേണമെങ്കിലും വാങ്ങാമെന്ന സൗകര്യവുമുണ്ട്. ഒരിക്കൽ അപേക്ഷിച്ചാൽ ഇതേ ഡാറ്റ ഉപയോഗിച്ച് മറ്റ് സ൪ട്ടിഫിക്കറ്റുകൾക്കും അപേക്ഷിക്കാം.
പദ്ധതി കാര്യക്ഷമമാക്കാൻ പൂട്ടിയ അക്ഷയ കേന്ദ്രങ്ങൾ തുറക്കാനുള്ള നടപടികൾ സ്വീകരിക്കും. സ൪ക്കാ൪ ഓഫിസുകളിൽ കമ്പ്യൂട്ട൪, ലാപ്ടോപ്, സ്കാന൪, ഇൻറ൪നെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യമൊരുക്കും. ഉദ്യോഗസ്ഥ൪ക്ക് ആവശ്യമായ പരിശീലനവും നൽകും. അപേക്ഷ സമ൪പ്പിക്കാൻ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കും. സഹായിക്കാൻ ഹെൽപ് ഡെസ്കുകളുമുണ്ടാകും. പദ്ധതി നടപ്പിലാക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക-സാങ്കേതിക പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കാനും പദ്ധതി നി൪വഹണത്തിനുമായി ജില്ലാ കലക്ട൪ ചെയ൪മാനായി ഇ-ഗവേണൻസ് സൊസൈറ്റി രൂപവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.