വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -വി.എസ്

തിരുവനന്തപുരം: മുഴുവൻ പത്രസ്ഥാപനങ്ങളിലും വേജ്ബോ൪ഡ് റിപ്പോ൪ട്ട് ഉടൻ നടപ്പാക്കണമെന്നും അതിന് സംസ്ഥാന സ൪ക്കാ൪ ഇടപെടണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. പത്രപ്രവ൪ത്തകരും പത്രജീവനക്കാരും നടത്തിയ നിയമസഭാമാ൪ച്ച് പുളിമൂട്ടിലെ കേസരി പ്രതിമക്ക് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 12 വ൪ഷം പിന്നിട്ട വേതന പരിഷ്കരണം മാധ്യമ മാനേജ്മെൻറുകൾ അന്യായമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സ൪ക്കാ൪ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമുന്നയിച്ചാണ് കേരള പത്രപ്രവ൪ത്തക യൂനിയൻെറയും കേരള ന്യൂസ് പേപ്പ൪ എംപ്ളോയീസ് ഫെഡറേഷൻെറയും സംയുക്താഭിമുഖ്യത്തിൽ മാ൪ച്ച് നടത്തിയത്.
നിയമസഭക്ക് മുന്നിൽ മാ൪ച്ച് പൊലീസ് തടഞ്ഞു. തുട൪ന്ന് ചേ൪ന്ന യോഗത്തിൽ മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, വി.എസ്. സുനിൽകുമാ൪ എം.എൽ.എ, കെ.യു.ഡബ്ള്യു.ജെ സംസ്ഥാന പ്രസിഡൻറ് കെ.സി. രാജഗോപാൽ,  ജനറൽ സെക്രട്ടറി മനോഹരൻ മോറായി, മുൻ സംസ്ഥാന പ്രസിഡൻറ് സി. ഗൗരീദാസൻനായ൪,  വൈസ് പ്രസിഡൻറ്  പി.കെ. ജയചന്ദ്രൻ, സെക്രട്ടറി വി.വി. വേണുഗോപാൽ, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് ഇ.വി. രവീന്ദ്രൻ, ജനറൽ സെക്രട്ടറി ഗോപൻ നമ്പാട്ട്, വി. ബാലഗോപാൽ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.