കെ.എസ്.യു പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കൊട്ടിയം: പൊലീസ് പിടികൂടിയ വിദ്യാ൪ഥികളെ ജാമ്യത്തിൽ വിട്ടയക്കാൻ കാലതാമസം വരുത്തിയെന്നാരോപിച്ച് കെ.എസ്.യുവിൻെറ നേതൃത്വത്തിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് മാ൪ച്ച് നടത്തി. കൊല്ലം ശ്രീനാരായണ കോളജിലെ വിദ്യാ൪ഥികളായ അജ്മൽ, വിഷ്ണുലാൽ എന്നിവരെ തിങ്കളാഴ്ച രാത്രിയിൽ മുഖത്തല കണിയാംതോടിൽ കൊട്ടിയം എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.
ഇവരെ ജാമ്യത്തിലിറക്കുന്നതിനായി സ്റ്റേഷനിലത്തെിയ കെ.എസ്.യു ജില്ലാപ്രസിഡൻറ് അടക്കമുള്ളവരോട് പൊലീസ് മോശമായി പെരുമാറുകയും ഇവ൪ക്ക് ജാമ്യം നൽകുന്നത് വൈകിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചായിരുന്നു മാ൪ച്ച്. കൊട്ടിയം ടൗണിൽ നിന്നാരംഭിച്ച മാ൪ച്ച് പൊലീസ് സ്റ്റേഷനുസമീപം ചാത്തന്നൂ൪ എ.സി.പി സന്തോഷ്കുമാ൪, കൊട്ടിയം സി.ഐ അനിൽകുമാ൪ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുട൪ന്നുനടന്ന യോഗം കെ.എസ്.യു ജില്ലാ പ്രസിഡൻറ് ഫൈസൽ കുളപ്പാടം ഉദ്ഘാടനംചെയ്തു. സനൂജ് സത്താ൪, അൻസ൪ ഐക്യരഴികം, റിയാസ്, സുബിൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.