കുട്ടികള്‍ കെട്ടിയ തൊട്ടിലില്‍ നാട്ടുകാര്‍ പുസ്തകങ്ങളിട്ടു

കൊല്ലം: വായന വാരത്തെ വരവേൽക്കാൻ പുസ്തകത്തൊട്ടിലൊരുക്കി ഒരു കൂട്ടം വിദ്യാ൪ഥികൾ. കൊല്ലം ബാലികാമറിയം എൽ.പി സ്കൂളിലെ വിദ്യാ൪ഥികളാണ് വായന വാരത്തോടനുബന്ധിച്ച് പുസ്തകശേഖരണാ൪ഥം തൊട്ടിലൊരുക്കിയത്. കുട്ടികൾക്ക് വായിക്കാവുന്ന  വലുതും ചെറുതുമായ 80  ഓളം പുസ്തകങ്ങളാണ് ചൊവ്വാഴ്ച മാത്രം തൊട്ടിൽവഴി കിട്ടിയത്. ഇവയെല്ലാം സ്കൂൾ ലൈബ്രറിയിലേക്ക് മാറ്റും.
പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന തടിത്തൊട്ടിൽ അലങ്കരിച്ചാണ് ഇതിനായി വേദിയിലത്തെിച്ചത്. വായിച്ചു കഴിഞ്ഞശേഷം ശ്രദ്ധിക്കാതെ കിടക്കുന്ന പുസ്തകങ്ങൾ വരും തലമുറക്ക് പ്രയോജനകരമാം  വിധം സംരക്ഷിക്കുക  എന്ന ലക്ഷ്യത്തോടെയും വള൪ച്ചയുടെ പ്രതീകമെന്നനിലക്കുമാണ് തൊട്ടിലിനെ പുസ്തകശേഖരണത്തിനായി സ്വീകരിച്ചത്. എസ്.എൻ വനിതാ കോളജിലെ  മലയാളം വിഭാഗം മേധാവി പ്രഫ. ലില്ലിയാണ് പുസ്തകത്തൊട്ടിൽ ഉദ്ഘാടനം ചെയ്തത്.
കുട്ടികൾക്കായുള്ള 10ഓളം പുസ്തകങ്ങൾ തൊട്ടിലിൽ നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം. വിവരമറിഞ്ഞ സമീപവാസി സ്കൂൾ തുടങ്ങി 57 വ൪ഷം തികയുന്നതിൻെറ സൂചനയായി 57 പുതിയ പുസ്തകങ്ങൾ വാങ്ങി തൊട്ടിലിലിട്ടു.  ഇതിനിടയിൽ 10 കവിതാ പുസ്തകങ്ങളും പുസ്തകത്തൊട്ടിലിൽ വീണു. വിവരമറിഞ്ഞ് അടുത്തുള്ള പുസ്തക സ്റ്റാളുകളിൽ നിന്ന് പുസ്തകം വാങ്ങി തൊട്ടിലിൽ നിക്ഷേപിച്ചവരുമുണ്ട്. ഒരാഴ്ച തൊട്ടിൽ സ്കൂളിൽ തന്നെ സൂക്ഷിക്കാനാണ് അധികൃത൪ ഉദ്ദേശിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പുസ്തകങ്ങൾ തൊട്ടിലിലത്തെുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എസ്.എൻ കോളജ്, എസ്.എൻ വനിതാ കോളജ്, ഫാത്തിമ മാതാ കോളജ് എന്നിവിടങ്ങളിലെ വകുപ്പ് മേധാവികൾക്ക് നേരത്തെ തന്നെ പുസ്തകത്തൊട്ടിലൊരുക്കുന്നത് സംബന്ധിച്ച് കത്ത് നൽകിയിരുന്നു.
ഇതിനു പുറമേ വായിച്ച് കഴിഞ്ഞ പുസ്തകങ്ങൾ പുസ്തകത്തൊട്ടിലിന് നൽകണമെന്ന പ്ളക്കാ൪ഡുകളുമായി കുട്ടികളും രംഗത്തിറങ്ങിയിരുന്നു. തൊട്ടിലിലത്തെുന്ന പുസ്തകങ്ങളിൽ ആവ൪ത്തനമുള്ളത് ബി.ആ൪.സി വഴി  മറ്റ് വിദ്യാലയങ്ങൾക്ക് കൈമാറാനും ഇവ൪ ഒരുക്കമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.