കുന്നംകുളം: മഴ കനത്തതോടെ പക൪ച്ചപ്പനി ഉൾപ്പെടെ രോഗം പിടിപെട്ട അന്യസംസ്ഥാന തൊഴിലാളികൾ ചികിൽസക്ക് വേണ്ടി നെട്ടോട്ടം. കുന്നംകുളം, പെരുമ്പിലാവ് മേഖലകൾ കേന്ദ്രീകരിച്ച് തൊഴിൽ ചെയ്യുന്നവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഹോട്ടൽ, ഹോളോബ്രിക്സ് കമ്പനി, കോൺക്രീറ്റ് നി൪മാണം തുടങ്ങിയ ജോലികളിൽ ഏ൪പ്പെട്ടിരിക്കുന്നത്. രോഗം പിടിപെട്ടവ൪ കുന്നംകുളം താലൂക്കാശുപത്രി, പഴഞ്ഞി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ഇവ൪ക്ക് വ്യക്തമായ മേൽവിലാസം പോലും ഇല്ലാത്തതിനാൽ ചികിൽസ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഇതിന് പരിഹാരം കാണാൻ ഇവരെക്കൊണ്ട് ജോലിചെയ്യിക്കുന്നവ൪ പോലും മുതിരുന്നില്ളെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.