സെന്‍ട്രല്‍ ജയിലില്‍ മൃഗസംരക്ഷണത്തിന് പുതിയ പദ്ധതി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ മൃഗസംരക്ഷണ പ്രവ൪ത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി. 14.375 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യ ഗഡു 5.76 ലക്ഷം കൈമാറിയതായി മന്ത്രി കെ.പി. മോഹനൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെൻറ് കോ൪പറേഷനാണ് പദ്ധതി ആവിഷ്കരിച്ചത്.
ജയിലിലെ പശുത്തൊഴുത്ത് നവീകരിക്കും. പുതുതായി പത്ത് പശുക്കളെ വള൪ത്താൻ സൗകര്യമുള്ള ഷെഡ് നി൪മിക്കും. അവയുടെ പരിപാലനത്തിനാവശ്യമായ ഉപകരണങ്ങളും തീറ്റപ്പുൽ കൃഷി ഉപകരണങ്ങളും കറവയന്ത്രവും വാങ്ങുന്നതിനാണ് പദ്ധതി. നി൪മാണ പ്രവ൪ത്തനങ്ങൾക്ക് 3.5 ലക്ഷം രൂപയും പശുക്കളെ വാങ്ങുന്നതിനും മറ്റ് ഉപകരണങ്ങൾക്കും കൂടി 6.5 ലക്ഷം രൂപയും ചേ൪ത്ത് ആകെ പത്തുലക്ഷം രൂപയാണ് ഇതിന് ചെലവ്.
നിലവിലുള്ള ആട് യൂനിറ്റ് പ്രത്യേകമായി സജ്ജീകരിച്ച് പുതിയ സ്ഥലത്ത് പുന$ക്രമീകരിക്കും. ഇതിൻെറ നി൪മാണ പ്രവ൪ത്തനങ്ങൾക്കായി 26,400 രൂപയും ആടുകളെ വാങ്ങുന്നതിനും മറ്റു ചെലവുകൾക്കുമായി 51,100 രൂപയും നൽകും. ആറ് ബാച്ചുകളിലായി പ്രതിവ൪ഷം 6000-12000 ബ്രോയില൪ കോഴികളെ വള൪ത്തുന്നതിന് 1000-2000 സ്ക്വയ൪ ഫീറ്റ് വിസ്തൃതിയിൽ ഷെഡ് നി൪മിക്കും. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനും കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് മുതലായവ വാങ്ങുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് ഹൗസിങ് കോ൪പറേഷനാണ് നി൪മാണ ചുമതല.  ഷെഡ് പൂ൪ത്തിയായാൽ ബാക്കി തുക പൗൾട്രി ഡെവലപ്മെൻറ് കോ൪പറേഷനെ ഏൽപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.