കടല്‍ വെടിവെപ്പ്: ബോട്ട് മുങ്ങുന്നത് ഒഴിവാക്കാന്‍ തീരദേശ പൊലീസ്

കൊല്ലം: കടൽവെടിവെപ്പ് കേസിലെ പ്രധാന തെളിവുകളിലൊന്നായ ‘സെൻറ് ആൻറണീസ്’ ബോട്ട് കടലിൽ മുങ്ങുന്നത് ഒഴിവാക്കാൻ കോസ്റ്റൽ പൊലീസ് തീവ്രശ്രമത്തിൽ.
നീണ്ടകര ഹാ൪ബറിന് സമീപം വെള്ളംകയറി താഴ്ന്നുതുടങ്ങിയ ബോട്ട് തിങ്കളാഴ്ച കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപം നീക്കി. രണ്ട് ബോട്ടുകളിൽ കെട്ടിവലിച്ചാണ് ബോട്ട് ഈ ഭാഗത്തേക്ക് എത്തിച്ചത്. എന്നാൽ ബോട്ട് പകുതിയോളം വെള്ളത്തിൽ മുങ്ങിയ നിലയിലാണിപ്പോഴും. ഇനിയും വെള്ളംകയറാതെ ബോട്ട് സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമില്ലാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്.
മഴയായതോടെ വെള്ളംകയറി ബോട്ട് വീണ്ടും താഴുമെന്ന ആശങ്കയിലാണ് പൊലീസ്. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിയാതെ വന്നാൽ വെടിയുണ്ട തറച്ച ബോട്ടിൻെറ ഭാഗങ്ങൾ ഇളക്കി തൊണ്ടിമുതലുകൾക്കൊപ്പം സൂക്ഷിക്കാനുള്ള അനുമതി തേടി കോടതിയെ സമീപിക്കുന്നത് അന്വേഷണ സംഘത്തിൻെറ പരിഗണനയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.