ബൈക്കിലത്തെി മാല പൊട്ടിച്ചു

ഇരവിപുരം: ബൈക്കിലത്തെിയ സംഘം വഴിയാത്രക്കാരിയായ വീട്ടമ്മയുടെ രണ്ടര പവൻ മാല പൊട്ടിച്ച്കടന്നു. പാലത്തറ ബൈപാസ് റോഡിന് സമീപം പാലത്തറ നഗ൪ (ഒമ്പത്) തൊടിയിൽ വീട്ടിൽ കരുണാകരൻ ആചാരിയുടെ ഭാര്യ ശാന്തമ്മ (72) യുടെ മാലയാണ് മോഷ്ടാക്കൾ കവ൪ന്നത്. തിങ്കളാഴ്ച രാവിലെ 10 ഓടെ പാലത്തറ തട്ടാമല റോഡിൽ ആ൪.കെ യുടെ വീടിന് സമീപത്തായിരുന്നു സംഭവം. ബൈക്കിൽ വഴി ചോദിച്ചത്തെിയവ൪ മാല പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു. ഇരവിപുരം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.