യുവതിയുടെ മരണം: നാട്ടുകാര്‍ റെയില്‍വേ ഗേറ്റ് ഉപരോധിച്ചു

ഇരവിപുരം: അശാസ്ത്രീയ പ്ളാറ്റ്ഫോം നി൪മാണമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാരോപിച്ച് സംഘടിച്ചത്തെിയ നാട്ടുകാ൪ ഇരവിപുരം റെയിൽവേ സ്റ്റേഷനടുത്തെ റെയിൽവേ ഗേറ്റ് ഉപരോധിച്ചത് സംഘ൪ഷാവസ്ഥക്ക് കാരണമായി. ഇരവിപുരം റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ളതിനേക്കാൾ ഉയരത്തിൽ വീതി കുറഞ്ഞ പ്ളാറ്റ് ഫോം നി൪മിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാരോപിച്ചാണ് നാട്ടുകാ൪ ഗേറ്റ് ഉപരോധിച്ചത്.  ട്രാക്കിലൂടെ ട്രെയിൻ വരുന്നതുകണ്ടാൽ വഴിയാത്രക്കാ൪ക്ക് ഓടിമാറാൻ കഴിയാത്ത രീതിയിലാണ് പ്ളാറ്റ്ഫോം നി൪മിക്കുന്നതെന്ന് നാട്ടുകാ൪ ആരോപിക്കുന്നു.
 ഇരവിപുരം റെയിൽവേ സ്റ്റേഷനോടൊപ്പം നി൪മാണം ആരംഭിച്ച മറ്റ് സ്റ്റേഷനുകളിൽ പൂ൪ത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഇരവിപുരത്ത് മുടങ്ങികിടക്കുകയാണ്.  ഗേറ്റ് ഉപരോധം നടക്കുന്നതിനിടയിൽ ഗേറ്റ് കീപ്പ൪ ഗേറ്റ് തുറക്കാൻ ശ്രമിച്ചതാണ് സംഘ൪ഷാവസ്ഥക്ക് കാരണമായത്.  ഇരവിപുരം -പള്ളിമുക്ക് റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.
സംഭവമറിഞ്ഞത്തെിയ ഇരവിപുരം എസ്.ഐ അനൂപ് ഉപരോധക്കാരുമായി ച൪ച്ച നടത്തുകയും പ്രശ്നം റെയിൽവേയുടെ ശ്രദ്ധയിൽപെടുത്താമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തതിനെതുട൪ന്നാണ് സമരം അവസാനിപ്പിച്ചത്. കോ൪പറേഷൻ കൗൺസില൪മാരായ കമാലുദ്ദീൻ, മാജിദാ വഹാബ്, മുൻ കൗൺസില൪ കൊല്ലൂ൪വിള നാസിമുദ്ദീൻ, അഷറഫ് ചമ്പൽ, സാബു, യൂത്ത് കോൺഗ്രസ് നേതാവ് മണക്കാട് സലിം, കൊപ്പാറ ഷംസുദ്ദീൻ എന്നിവരാണ് എസ്.ഐയുമായി ച൪ച്ച നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.