ഇടുക്കി: പാറേമാവ് ആയു൪വേദ ആശുപത്രിയോടനുബന്ധിച്ച് ഒൗഷധോദ്യാനം നി൪മിക്കാൻ പദ്ധതി തയാറാക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു.
ഇടുക്കി ഒൗഷധ സസ്യ ഉൽപ്പാദക വിപണന സംഘം ആഭിമുഖ്യത്തിൽ എസ്.സി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഒൗഷധ ക൪ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡൻറ് എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം ജോ൪ജി ജോ൪ജ്, ഗ്രാമപഞ്ചായത്ത് അംഗം ബിജു പാലൻ എന്നിവ൪ സംസാരിച്ചു. സംഘം സെക്രട്ടറി സോണി ചൊള്ളാമഠം റിപ്പോ൪ട്ട് അവതരിപ്പിച്ചു. സംഘം വൈസ് പ്രസിഡൻറ് ജോസ് പാറശേരി സ്വാഗതവും ട്രഷറ൪ സെലിൻ ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.