തൊടുപുഴ ബസ്സ്റ്റാന്‍ഡില്‍ സംഘട്ടനം

തൊടുപുഴ: വിദ്യാ൪ഥികളെ ബസിൽ കയറ്റുന്നില്ളെന്ന പരാതിയത്തെുട൪ന്ന് തൊടുപുഴ മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ പ്രകടനമായത്തെിയ കെ.എസ്.യു പ്രവ൪ത്തകരും ബസ് തൊഴിലാളികളും ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഇതേ തുട൪ന്ന് അര മണിക്കൂറിലേറെ തൊടുപുഴയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.സംഭവത്തിൽ പ്രതിഷേധിച്ച്  ചൊവ്വാഴ്ച ജില്ലയിൽ പഠിപ്പ് മുടക്കുമെന്ന് കെ.എസ്.യു അറിയിച്ചു.
വിദ്യാ൪ഥികളെ  ബസിൽ കയറ്റാത്തതും ബസ് പുറപ്പെടുമ്പോൾ മാത്രം കയറ്റുന്നതുമടക്കം കെ.എസ്.യു പ്രവ൪ത്തക൪ ചോദ്യം ചെയ്തതാണ് തുടക്കം. രണ്ട് സ്വകാര്യ ബസിലെ ജീവനക്കാരുമായി ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായി. തുട൪ന്ന്,സംഘടിച്ചത്തെിയ ബി.എം.എസ് നേതൃത്വത്തിലെ ജീവനക്കാരും വിദ്യാ൪ഥികളും തമ്മിൽ സംഘ൪ഷമുണ്ടാകുകയായിരുന്നു. സംഭവത്തിൽ മൂന്ന് കെ.എസ്.യു പ്രവ൪ത്തക൪ക്ക് പരിക്കുണ്ട്. പൊലീസുമായി ച൪ച്ച നടത്തിയാണ് പണിമുടക്ക് പിൻവലിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച അറക്കുളത്ത് വിദ്യാ൪ഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘ൪ഷമുണ്ടായി. ഇതിൻെറ തുട൪ച്ചയാണ് തിങ്കളാഴ്ച തൊടുപുഴയിലുണ്ടായ സംഘ൪ഷം. മൂലമറ്റം റൂട്ടിൽ ചില സ്വകാര്യ ബസുകളിൽ വിദ്യാ൪ഥികളെ കയറ്റുന്നില്ളെന്നാരോപിച്ചായിരുന്നു അറക്കുളത്ത് വിദ്യാ൪ഥികൾ ബസ് തടഞ്ഞത്.
കഴിഞ്ഞ വ൪ഷവും ഇതേച്ചൊല്ലി തൊടുപുഴ ബസ്സ്റ്റാൻഡിൽ സമരങ്ങളും സംഘട്ടനങ്ങളും അരങ്ങേറുകയുണ്ടായി. ഇതേ തുട൪ന്ന് പൊലീസ് ഇടപെടൽ മൂലം കുട്ടികളോടുള്ള വിവേചനത്തിന് കുറവ് വന്നിരുന്നു.  എന്നാൽ,ഇത്തവണയും  വിഷയം വീണ്ടും സജീവമായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.