മാട്ടുപ്പെട്ടി ജലാശയത്തില്‍ കനത്ത മഴയിലും ബോട്ടിങ്

മൂന്നാ൪: വിനോദ സഞ്ചാരികളുടെ ജീവൻ പണയംവെച്ച് മാട്ടുപ്പെട്ടി ജലാശയത്തിൽ കനത്ത മഴയിലും ബോട്ടിങ്. മഴക്കാലമത്തെിയാൽ ബോട്ടിങ് നി൪ത്തണമെന്ന നി൪ദേശം ലംഘിച്ചാണ് അമിത ലാഭം കൊയ്യാൻ വിനോദ സഞ്ചാര-വൈദ്യുതി വകുപ്പുകൾ ബോട്ടിങ് തുടരുന്നത്.
തേക്കടി ബോട്ടപകടത്തിൻെറ പശ്ചാത്തലത്തിൽ പുതുക്കിയ മാനദണ്ഡമനുസരിച്ചാണ് മഴയോ മഴക്കാറോ ഉണ്ടെങ്കിൽ ബോട്ടിങ് നടത്തരുതെന്ന് സ൪ക്കാ൪ ക൪ശന നി൪ദേശം നൽകിയത്. ബോട്ടുകളുടെ ഫിറ്റ്നസ്, സുരക്ഷാ സംവിധാനം , ജീവനക്കാരുടെ ലൈസൻസ് തുടങ്ങിയവയിലും പരിശോധന ക൪ശനമാക്കിയിരുന്നു. എന്നാൽ,  മഴയത്തെിയതോടെ മൂന്നാറിൽ സീസൺ കുറഞ്ഞു. അന്യസംസ്ഥാന വിനോദ സഞ്ചാരികൾ എത്താതായതോടെ വരുമാനം കുറഞ്ഞതിനാലാണ് മാട്ടുപ്പെട്ടിയിൽ നിയമം ലംഘിച്ചും ബോട്ടിങ് നടത്താൻ അധികൃത൪ തയാറായതെന്ന് പറയുന്നു. വൈദ്യുതി ബോ൪ഡിനും ടൂറിസം വകുപ്പിനും അഞ്ചുവീതം ബോട്ടുകളാണ് ഇവിടെയുള്ളത്. മേൽക്കൂരയില്ലാത്ത സ്പീഡ് ബോട്ടുകളാണ് ഇവയെല്ലാം. കാറ്റിലും മഴയത്തും ഒട്ടും സുരക്ഷിതമല്ലാത്ത ഇവ യാത്രക്കാരെ കയറ്റി അമിത വേഗത്തിലാണ് ജലാശയത്തിലൂടെ സഞ്ചരിക്കുന്നത്. വലിയ ആഴമുള്ള ജലാശയത്തിൽ മുൻ വ൪ഷങ്ങളിൽ മഴക്കാല സഞ്ചാരം നിരോധിച്ചിരുന്നു.
 ഈ വ൪ഷം ശക്തമായ മഴയും കാറ്റും ഉള്ളപ്പോഴും ബോട്ടുകൾ സ൪വീസ് നടത്തുന്നത് വൻദുരന്തത്തിന് കാരണമാവുമെന്നാണ് ആശങ്ക.  ചില സഞ്ചാരികൾ ലൈഫ് ജാക്കറ്റ് ഉപയോഗിക്കാൻ വിസമ്മതിക്കാറുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.