താക്കോല്‍ വിവാദം വീണ്ടും പുകയുന്നു

ഇടുക്കി: ജില്ലാ റെഡ്ക്രോസ്  പിരിച്ചുവിട്ടിട്ടും അതിൻെറ ഓഫിസ് പ്രവ൪ത്തിച്ച ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള മുറി വിട്ടുകൊടുക്കാത്തത് വീണ്ടും വിവാദത്തിൽ.
സംഭവത്തെക്കുറിച്ച് വാ൪ത്ത വന്നതിനത്തെുട൪ന്ന് മുൻകാല ഭാരവാഹികൾ നെട്ടോട്ടത്തിലാണ്. താക്കോൽ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശനിയാഴ്ച വീണ്ടും കത്ത് നൽകിയിട്ടുണ്ട്.
അതിനിടെ, വാടക കുടിശ്ശിക അടച്ച് തടിതപ്പാനുള്ള ശ്രമവും നടക്കുന്നുണ്ട്.  ഇതിനായി 7000 രൂപ വെള്ളിയാഴ്ച അടച്ചു.  എന്നാൽ, പലിശയും പിഴപ്പലിശയും ചേ൪ത്ത് 75,000 രൂപ അടക്കാനുള്ളതായി ജില്ലാ പഞ്ചായത്ത് അധികാരികൾ പറഞ്ഞു.    കലക്ട൪ റെഡ്ക്രോസിൻെറ പേരിലുള്ള ഫയൽ എടുപ്പിച്ചു. 2005ന് ശേഷം   മിനുട്സ് എഴുതിയിട്ടില്ളെന്ന് കണ്ടത്തെി.
അതിനിടെ,  റെഡ്ക്രോസിൽ നടന്നെന്ന് ആരോപണമുള്ള ലക്ഷക്കണക്കിന് രൂപയുടെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.  
അഴിമതി കണ്ടുപിടിക്കപ്പെട്ടതിനത്തെുട൪ന്ന് റെഡ്ക്രോസ് ജില്ലാ ഘടകം പിരിച്ചുവിട്ടിരുന്നു. മുൻ കലക്ട൪മാ൪ റെഡ്ക്രോസിൻെറ ചെയ൪മാൻ സ്ഥാനം ഒഴിവാകുകയും ചെയ്തു.  
ജില്ലാ പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ളക്സിൻെറ കെട്ടിട മുറി അനധികൃതമായി 10  വ൪ഷമായി ഇവ൪ കൈവശം വെച്ചുപോരുകയാണ്. വ൪ഷങ്ങളായി ഈ മുറി തുറക്കുന്നില്ല. റെഡ്ക്രോസിൻെറ ഒരു പ്രവ൪ത്തനവും നടക്കുന്നുമില്ല. ജില്ലാ ആസ്ഥാനത്ത് 8000 രൂപയിലധികം വാടകയുള്ളപ്പോഴാണ് 270 രൂപക്ക്  മുറിയെടുത്ത് ദുരുപയോഗം ചെയ്തത്. കലക്ട൪ നേരിട്ട് ആവശ്യപ്പെട്ടിട്ടും താക്കോൽ നൽകാൻ സംഘം തയാറായിട്ടില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.