ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടിലും പരിസരത്തും കൃഷിയിറക്കുന്നു

തൃശൂ൪: മാലിന്യം നിക്ഷേപിച്ച് ദു൪ഗന്ധപൂരിതമായ ലാലൂ൪ ട്രഞ്ചിങ് ഗ്രൗണ്ടിൻെറ മുഖം മാറ്റാൻ ശ്രമം തുടങ്ങി. ട്രഞ്ചിങ് ഗ്രൗണ്ടിൽ മണ്ണുള്ളിടത്തും പരിസരത്തും കൃഷിയിറക്കാനാണ് തീരുമാനം. വാഴയും പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്. ഇതിൻെറ ജോലികൾക്ക് ഞായറാഴ്ച തുടക്കം കുറിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടിൽ മത്തനും കുമ്പളവും വഴുതനയും കൃഷി ചെയ്യാനാണ് തീരുമാനം. ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നിടത്തെ തരിശ് ഭൂമിയിൽ വാഴയും കൃഷി ചെയ്യും. ടിഷ്യൂ കൾച്ച൪ ഞാലിപ്പൂവനും പാളയങ്ങോടനുമാണ്  കൃഷി ചെയ്യുന്നത്. ഇതിനിടെ ചെണ്ടുമല്ലിയും കൃഷി ചെയ്യും. ഓണത്തിന് സാധ്യമായത്ര പൂക്കൾ ശേഖരിക്കുകയാണ്  ലക്ഷ്യമെന്ന്  ‘ലാംപ്സ്’ നി൪വഹണ ഉദ്യോഗസ്ഥൻ ഡോ. ടി.എൻ. ജഗദീഷ് കുമാ൪ പറഞ്ഞു. പച്ചക്കറി വിത്തുണ്ടാക്കാനാണ് മത്തനും കുമ്പളവും വഴുതനയും കൃഷി ചെയ്യുന്നതെന്ന്  അദ്ദേഹം വ്യക്തമാക്കി.
വിത്ത് പിന്നീട് കാ൪ഷിക സ൪വകലാശാല വഴി വിൽപന നടത്തും. ട്രഞ്ചിങ് ഗ്രൗണ്ടിൻെറ ഇന്നത്തെ ഭൂപ്രകൃതി മാറ്റിയെടുക്കാനാവുമെന്ന്  ഡോ. ജഗദീഷ് കുമാ൪ പ്രത്യാശിച്ചു. ഞായറാഴ്ച  വാഴ നടുന്ന കുഴികളെടുത്തു.
മണ്ണു മാന്തി യന്ത്രമുപയോഗിച്ചാണ് കുഴിയെടുത്തത്. ഇന്നലെ 400 കുഴിയെടുത്തു. 5000 വാഴ വെക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്താഴ്ച വാഴയും പച്ചക്കറിയും കൃഷിയിറക്കും. പ്രാദേശികമായി അഞ്ചു പേ൪ക്ക് ഇതുമായി ബന്ധപ്പെട്ട് ജോലി ലഭിക്കും. ഞായറാഴ്ച നി൪വഹണ ഉദ്യോഗസ്ഥനെ  കുടാതെ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി  ചെയ൪മാൻ സി.എസ്. ശ്രീനിവാസും സ്ഥലത്തത്തെി. ലാലൂരിൽ ഗ്രീൻ ബെൽറ്റ് ഉണ്ടാക്കുക എന്ന ‘ലാംപ്്സ്’ പദ്ധതിയുടെ ഭാഗമായാണിത്. ‘ലാംപ്സ്’ നി൪വഹണത്തിൻെറ  അവസാനഘട്ടത്തിൽ വിഭാവന ചെയ്തിരുന്ന ഇത് ആദ്യത്തിലാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.