മാള: വെള്ളാങ്ങല്ലൂ൪ ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 11 വാ൪ഡുകളുമായി ബന്ധപ്പെട്ട കടലായി-മനക്കുളം റോഡിലെ പുതുക്കാടി തോടിന് കുറുകെ പാലവും അനുബന്ധ റോഡുകളും നി൪മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പച്ചക്കൊടി.
ഇതിൻെറ സാധ്യതാ പരിശോധനക്കും ആവശ്യകത വിലയിരുത്തലിനുമായി സംസ്ഥാന തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥ൪ കഴിഞ്ഞ ദിവസം സ്ഥലം സന്ദ൪ശിച്ചിരുന്നു. ടി.എൻ. പ്രതാപൻ എം.എൽ.എയുടെ നി൪ദേശപ്രകാരമാണ് ഉദ്യോഗസ്ഥ൪ പദ്ധതി പ്രദേശം സന്ദ൪ശിച്ചത്.
കരൂപ്പടന്ന-കടലായി തോടിന് കുറുകെ ഇപ്പോൾ 1990ൽ അന്നത്തെ പഞ്ചായത്ത് പണികഴിപ്പിച്ച കോൺക്രീറ്റ് നടപ്പാലമാണുള്ളത്. ഇതാകട്ടെ കാലപ്പഴക്കം കൊണ്ട് ദു൪ബലവുമാണ്. വാഹന ഗതാഗത സൗകര്യത്തോടെയുള്ള സ്ളൂയിസ് കം ബ്രിഡ്ജും അപ്രോച്ച് റോഡുകളും എം.എൽ.എ വഴി നബാ൪ഡ് സ്കീമിൽ പ്രാവ൪ത്തികമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ പി.കെ.എം. അഷ്റഫ് പറഞ്ഞു.
കടലായി പ്രദേശത്തുനിന്ന് കരൂപ്പടന്ന ഗവ. സ്കൂളിലേക്കുള്ള കുട്ടികളും സംസ്ഥാന ഹൈവേയിലേക്കുള്ള മറ്റു യാത്രക്കാരും സഞ്ചരിക്കുന്ന ഒരു റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.