ഒബാമ പുതിയ ആഫ്രിക്കാ നയം പ്രഖ്യാപിച്ചു

വാഷിങ്ടൺ: ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക ശേഷിയിൽ കണ്ണുംനട്ട് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ പുതിയ ആഫ്രിക്കൻ നയത്തിന് രൂപം നൽകിയതായി വൈറ്റ് ഹൗസ് റിപ്പോ൪ട്ട് ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളിലെ സുരക്ഷ, ജനാധിപത്യ പരിഷ്കരണം എന്നീ മേഖലകൾക്കും ഒബാമ പരിഗണന നൽകും. ആഫ്രിക്കയിൽ ചൈനയുടെ നിക്ഷേപം വ൪ധിച്ച സാഹചര്യത്തിലാണ് ഒബാമയുടെ പുതിയ നയപ്രഖ്യാപനം. ആഫ്രിക്കൻ രാജ്യങ്ങളുമായി കൂടുതൽ വ്യാപാര ഉടമ്പടികളിൽ എത്തേണ്ടത് അമേരിക്കയുടെ പുരോഗതിക്ക് ഏറെ അനുപേക്ഷണീയമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ആഫ്രിക്കയുടെ ഭക്ഷ്യസുരക്ഷക്ക് ഒബാമ 300 കോടി ഡോളറിന്റെ സഹായപദ്ധതി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.