പകര്‍ച്ചപ്പനി: അവലോകനയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് രൂക്ഷവിമര്‍ശം

കൊല്ലം:പക൪ച്ചപ്പനി പ്രതിരോധത്തിന് നോട്ടീസ് അടിച്ചു,ബാന൪ കെട്ടി ഒക്കെ ശരി , ഈ ബോധവത്കരണം നടത്തിയിട്ട് താഴേതട്ടിൽ, എന്തുണ്ടായി ?ആസൂത്രണം ചെയ്ത ‘മഴയത്തെും മുമ്പേ’ പരിപാടിയിൽ എന്തുചെയ്തു? മന്ത്രിയുടെ ചോദ്യം - ഇതിന് ഉദ്യോഗസ്ഥരുടെ ഉത്തരം നീണ്ടമൗനം.
 ശനിയാഴ്ച ചേ൪ന്ന ജില്ലാതല അവലോകന യോഗത്തിലായിരുന്നു മന്ത്രി ഷിബു ബേബിജോണിൻെറ ചോദ്യം .ഒരുമാസം മുമ്പ് തയാറാക്കിയ പരിപാടിയുടെ അവലോകന റിപ്പോ൪ട്ട്  വേണമെന്ന് അന്നേപറഞ്ഞിരുന്ന കാര്യം മന്ത്രി ഓ൪മിക്കുകയും ചെയ്തു. പഞ്ചായത്തുകളിൽ നിന്ന് റിപ്പോ൪ട്ടുകളൊന്നും കിട്ടിയിട്ടില്ളെന്ന കാര്യം കലക്ടറും വ്യക്തമാക്കി.ഒടുവിൽ പഞ്ചായത്ത് ഡെ.ഡയറക്ടറും ശുചിത്വമിഷൻ ഉദ്യോഗസ്ഥനും റിപ്പോ൪ട്ട് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
പനി പ്രതിരോധത്തിനും ശുചീകരണത്തിനും വാ൪ഡൊന്നിന് 25000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്ന് സി. ദിവാകരൻ എം.എൽ.എ പറഞ്ഞപ്പോഴും ആശയക്കുഴപ്പമായി.10,000 രൂപയേ ലഭിച്ചിട്ടുള്ളൂവെന്ന് മേയ൪  പ്രസന്നാ ഏണസ്റ്റ് അറിയിച്ചു.
ഇതോടെ മന്ത്രി ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച് 25,000 ഉറപ്പിച്ചു. കിട്ടിയിട്ടില്ളെന്ന് മേയ൪ വീണ്ടും ആവ൪ത്തിച്ചപ്പോൾ നിയമസഭയിൽ പറഞ്ഞതല്ളേ, കിട്ടുമെന്ന് ഷിബുവിൻെറ ഉറപ്പ്. പക൪ച്ചപ്പനിക്ക് ആയു൪വേദ ചികിത്സ ഫലപ്രദമാണെങ്കിലും മരുന്നിൻെറ ലഭ്യതക്കുറവ് പ്രശ്നം സൃഷ്ടിക്കുന്നതായി ഡി.എം.ഒ അറിയിച്ചു. ഒൗഷധിയുടെ കിറ്റ് ഫലപ്രദമാണെങ്കിലും 25,000 പാക്കറ്റ് ആവശ്യപ്പെട്ടിട്ട് കിട്ടിയത് വെറും 3950 പാക്കറ്റ് മാത്രമാണെന്ന് അദ്ദേഹം അറിയിച്ചു.ഒൗഷധി ഇതിൻെറ ഉൽപാദനം നി൪ത്തിവെച്ചിരിക്കുകയുമാണ്. ഇതേ വാങ്ങാവൂ എന്ന് സ൪ക്കാ൪ നി൪ദേശവുമുണ്ട്.വെറുതെ ഓഫിസിലിരുന്ന് ബോധവത്കരണം നടത്തിയിട്ടും ആശുപത്രിയിൽ എത്തുന്നവരെ ചികിത്സിച്ചാലും പ്രശ്നം തീരില്ളെന്നും കൂട്ടായ അധ്വാനം ആവശ്യമാണെന്നും സി. ദിവാകരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.