തേക്കടി തടാകത്തിലെ മീന്‍പിടിത്തം അടുത്തമാസം നിര്‍ത്തിവെക്കും

കുമളി: തേക്കടി തടാകത്തിലെ മത്സ്യ ബന്ധനം ജൂലൈയിൽ നി൪ത്തിവെക്കും. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ്  താൽക്കാലികമായി നി൪ത്തുന്നത്. മഴ ശക്തമാകുന്നതോടെ മത്സ്യങ്ങൾ മുട്ടയിട്ട് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന കാലമാണിത്. ഇക്കുറി മഴ താമസിച്ചതോടെയാണ് താൽക്കാലിക നിയന്ത്രണം ജൂലൈയിലേക്ക് നീങ്ങിയത്. കഴിഞ്ഞവ൪ഷം മുതലാണ് തടാകത്തിലെ മത്സ്യസമ്പത്ത് വ൪ധിപ്പിക്കാൻ ഒരുമാസം മത്സ്യബന്ധനം നി൪ത്തിവെക്കാൻ തുടങ്ങിയത്.
കഴിഞ്ഞ വ൪ഷം ജൂൺ 15 മുതൽ ജൂലൈ 15 വരെയാണ് മത്സ്യബന്ധനം നിരോധിച്ചത്. തടാകത്തിൽ നിന്ന് മീൻപിടിച്ച് ഉപജീവനം കഴിക്കുന്ന നിരവധി ആദിവാസി കുടുംബങ്ങളുണ്ട്. വനമേഖലക്കുള്ളിലൂടെ കിലോമീറ്ററുകൾ നടന്ന് കാട്ടിൽ താൽക്കാലിക ഷെഡുകൾ നി൪മിച്ച് താമസിച്ചാണ് ഇവ൪ മീൻപിടിക്കുന്നത്.
ആദിവാസികളുടെ മേൽനോട്ടത്തിലുള്ള ഫിഷ൪മെൻ ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റി വഴിയാണ് മത്സ്യ വിൽപ്പന. മത്സ്യബന്ധനം നി൪ത്തിവെക്കുന്ന ഒരുമാസം ആദിവാസി കുടുംബങ്ങളെ സാമ്പത്തികമായി വനംവകുപ്പ് സഹായിക്കും. ഗോൾഡ് ഫിഷ്, ഫിലോപ്പിയ,കൂരൽ,കുയിൽ മീനുകളാണ് തടാകത്തിൽ കൂടുതലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.