ഉടുമ്പന്നൂരില്‍ സാമൂഹിക വിരുദ്ധ ശല്യം

ഉടുമ്പന്നൂ൪: പാറേക്കവലയിലും പരിസരത്തും സാമൂഹിക വിരുദ്ധരുടെയും പൂവാലന്മാരുടെയും ശല്യം. മോഷണവും സ്ത്രീകളെ ശല്യപ്പെടുത്തുന്നതും പതിവാണെന്നാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമയപ്ര ഭാഗത്ത് ഒരു വീട്ടിൽ ചില ചെറുപ്പക്കാ൪ ബൈക്കിലത്തെി പതിയിരിക്കുകയും വീട്ടുകാ൪ കണ്ടപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയുമുണ്ടായി. കരിമണ്ണൂ൪ പൊലീസ് എത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. എന്നാൽ, നടപടി നടത്താൻ കഴിയാത്ത വിധം രാഷ്ട്രീയ ഇടപെടൽ മൂലം കേസ് ഒതുക്കി തീ൪ത്തു. വാദിയും പ്രതിയും ഒരു പാ൪ട്ടിയുടെ പ്രവ൪ത്തകരായതിനാൽ കേസ് ഒഴിവാക്കി.  സംഭവത്തിലെ പ്രതികൾ ഒരുവ൪ഷം മുമ്പ് മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ ഉടുമ്പന്നൂ൪ പഞ്ചായത്തിൽ പൊലീസ് അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.