പന്തളം: പൊലീസിൽ നിന്ന് നീതി തേടി വൃദ്ധ മാതാവ് ആഭ്യന്തരമന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. അയൽവാസിയുമായുള്ള സാമ്പത്തിക ഇടപാടുകൾ തീ൪ക്കണമെന്നാവശ്യപ്പെട്ട് രണ്ടുവ൪ഷമായി പൊലീസിനെ സമീപിച്ചിട്ടും നീതി ലഭിക്കാത്തതിനെ തുട൪ന്നാണ് മന്ത്രിക്ക് മുന്നിൽ സങ്കടവുമായി പന്തളം കുടശ്ശനാട് പൊളക്കൽ തങ്കമ്മ ജോണാണ് (77) സങ്കടം ബോധിപ്പിച്ചത്.
ശനിയാഴ്ച രാവിലെ കോൺഗ്രസ് ടൗൺ മണ്ഡലം പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് പരാതിയുമായി മന്ത്രിയെ സമീപിച്ചത്. പണം വാങ്ങി പൊലീസ് പീഡിപ്പിക്കുകയാണെന്ന് തങ്കമ്മ മന്ത്രിയോട് പറഞ്ഞു. പരാതി കേട്ട മന്ത്രി ഉചിത തീരുമാനമെടുക്കാൻ അടൂ൪ ഡിവൈ.എസ്.പി അനിൽദാസിനെ ചുമതലപ്പെടുത്തി.
2010 ഡിസംബറിൽ തങ്കമ്മയുടെ അയൽവാസിയായ കുടശ്ശനാട് വടക്കേതടത്തിൽ സാലിരാജൻ അഞ്ചുലക്ഷം രൂപ കടം വാങ്ങി. മുദ്രപ്പത്രവും മറ്റുരേഖകളും ഒപ്പിട്ട് നൽകി പല തവണ ആവശ്യപ്പെട്ടിട്ടും മടക്കി നൽകിയില്ലത്രേ.
കഴിഞ്ഞ വ൪ഷം തങ്കമണിയും ഭ൪ത്താവായ വ൪ഗീസ് ജോണും (80) ചേ൪ന്ന് സാലിരാജൻെറ വീട്ടുപടിക്കൽ നിരാഹാരം ഇരുന്നു. അന്ന് സാലിരാജൻെറ നി൪ദേശപ്രകാരം പൊലീസ് സ്ഥലത്തത്തെി വൃദ്ധരായ ഇരുവരെയും ഭീഷണിപ്പെടുത്തി അവിടെനിന്ന് മാറ്റി. പന്തളം എ.എസ്.ഐ ജോസഫിൻെറ നേതൃത്വത്തിലെ സംഘമാണ് ഭീഷണിപ്പെടുത്തിയതെന്ന് തങ്കമ്മ പറഞ്ഞു. അന്നുമുതൽ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയാണ്. ഇതിനിടെ മകനും പഴയകാല കോൺഗ്രസ് പ്രവ൪ത്തകനും വികലാംഗനുമായ ജയിംസ് കുടശ്ശനാട് പള്ളിക്ക് സമീപം നടത്തിയിരുന്ന മാടക്കട ഗുണ്ടാസംഘം തീയിട്ട് നശിപ്പിച്ചു. ഇതിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി ഉണ്ടായില്ളെന്നും തങ്കമ്മ പറഞ്ഞു. മുഖ്യമന്ത്രി, പൊലീസ് ചീഫ് എന്നിവ൪ക്കും പരാതി നൽകിയതാണ്.
ഞായറാഴ്ച പന്തളത്ത് എത്തുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിൽ കണ്ട് പരാതി നൽകാൻ ശ്രമിക്കുമെന്നും അവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.