ജീപ്പ് മറിഞ്ഞ് ജയില്‍ ഗാര്‍ഡിന് പരിക്ക്

പൊൻകുന്നം: സബ് ജയിലിലെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ജയിൽ ഗാ൪ഡിന് പരിക്ക്. പൊൻകുന്നം സബ് ജയിലിലെ ഗാ൪ഡായ ഷെഫീഖ്മോനാണ് (33)പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം.സബ് ജയിലിൽനിന്ന് ടൗണിലേക്ക് വരുന്നതിനിടെ എതിരെ വന്ന ബൈക്കിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ട് 15 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. സമീപവാസികളും ജയിൽ അധികൃതരും പൊലീസും ചേ൪ന്ന് ജീപ്പ് ഉയ൪ത്തിയാണ് ഗാ൪ഡിനെ പുറത്തെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.