കാക്കനാട്: മോട്ടോ൪ വാഹനങ്ങളിൽ സൺ ഫിലിം,കറുത്ത ഫിലിം എന്നിവ ഒട്ടിക്കുന്നതിനെതിരെ മോട്ടോ൪ വാഹന വകുപ്പ് നടപടി ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടികൂടിയ വാഹന യുടമകൾക്ക് പ്രാഥമിക നടപടി എന്ന നിലയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുകയാണ് ചെയ്തത്. ശനിയാഴ്ച മുതൽ നടപടി ശക്ത മാക്കുമെന്ന് ആ൪.ടി.ഒ ടി. ജെ. തോമസ് പറഞ്ഞു. ഇത്തരം വാഹനങ്ങൾ പരിശോധിച്ച് ഫിലിം നീക്കാൻ മൂന്ന് ദിവസത്തെ നോട്ടീസ് നൽകും. മൂന്ന് ദിവസത്തിനുശേഷം ഫിലിം നീക്കിയില്ലെങ്കിൽ 600 രൂപ പിഴയീടാക്കുമെന്നും ആ൪.ടി.ഒ പറഞ്ഞു. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചതായി ആ൪.ടി.ഒ പറഞ്ഞു.വാഹനങ്ങളിൽ സൺഫിലിം, കറുത്ത ഫിലിം എന്നിവ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവ് ഇറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇതുവരെ ബോധവത്കരണമാണ് മോട്ടോ൪ വാഹന വകുപ്പ് നടത്തിയിരുന്നത്. ഒരു മാസം കഴിഞ്ഞതിനെ തുട൪ന്നാണ് നടപടി ശക്തമാക്കാൻ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ പി.എം. സൈനുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.