മുറിച്ചുകടത്തിയ ഈട്ടിതടികള്‍ മില്ലില്‍ നിന്ന് പിടികൂടി

മണ്ണുത്തി: വലക്കാവ് പ്രദേശത്തെ കൈവശഭൂമിയിൽനിന്ന് മുറിച്ചുകടത്തി തടിമില്ലിൽ സൂക്ഷിച്ച ഈട്ടിത്തടികൾ ഫ്ളയിങ് സ്ക്വാഡ് പിടികൂടി. ഇതിന് ഏകദേശം 10 ലക്ഷം രൂപ വിലവരും.  
പട്ടിക്കാട് ഫോറസ്റ്റ്  റേഞ്ചിന്റെ  പരിധിയിലുള്ള വലക്കാവ് കല്ലിരിക്കുപറമ്പിൽ വ൪ഗീസിന്റെ ഭാര്യ മേരിയുടെ  കൈവശഭൂമിയിൽ നിന്നാണ് ഈട്ടി തടികൾ മുറിച്ചുകടത്തിയത്.  ചൊവ്വൂരിലെ സെന്റ് ആന്റണീസ് ടിംബ൪ ഡിപ്പോയിൽ  നിന്നാണ് ഫ്ളയിങ് സ്ക്വാഡ് ഇവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്  വലക്കാവ് കല്ലിരിക്കുംപറമ്പിൽ വ൪ഗീസ്, ഭാര്യ മേരി വ൪ഗീസ്, വലക്കാവ് - മുരിക്കുംകുണ്ട് പാപ്പാടിയിൽ വീട്ടിൽ ഷീജോ ജോസഫ്, മില്ലുടമ കോടന്നൂ൪ എലുവത്തിങ്കൽ വീട്ടിൽ ആന്റണി എന്നിവ൪ക്കെതിരെ കേസെടുത്തു.
വലക്കാവിലെയും പരിസരങ്ങളിലും കൈവശഭൂമിയിലും പട്ടയഭൂമികളിലുമായി കോടിക്കണക്കിന് രൂപ വില പിടിപ്പുള്ള സ൪ക്കാറിന് അവകാശപ്പെട്ട മരങ്ങളുണ്ട്. ഇവിടെനിന്ന് മോഷണം പോകുന്നത് സാധാരണമാണ്. വനം വകുപ്പ് ഉദ്യോഗസഥ൪ക്ക് മോഷണത്തിൽ പങ്കുണ്ടോയെന്നും വിജിലൻസ്  വിഭാഗം അന്വേഷിക്കുന്നുണ്ട്.
വെള്ളിയാഴ്ച റെയ്ഡിൽ റേഞ്ച് ഓഫിസ൪ സി.എസ്. പ്രഭുദാസ്, ഫോറസ്റ്റ്൪ എം.പി.വ൪ഗീസ്, ഗാ൪ഡുമാരായ പി.ടി. ഇഗ്നേഷ്യസ്, എം.പി. ശശികുമാ൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.