വാഹനാപകടം: മൂന്നു പേര്‍ക്ക് പരിക്ക്

അന്തിക്കാട്: പാന്തോടിന് സമീപം രാത്രി നിയന്ത്രണം വിട്ടകാ൪ വ൪ക്ഷോപ്പിലേക്ക് പാഞ്ഞുകയറി  നന്നാക്കാൻ ഇട്ട കാറിൽ ഇടിച്ച്  മറിഞ്ഞ്  മുന്ന് പേ൪ക്ക് പരിക്കേറ്റു. വ൪ക്ക്ഷോപ് നേരത്തേ അടച്ചതിനാൽ വൻ അപകടം ഒഴിവായി.
അന്തിക്കാട് സ്വദേശികളായ വാത്തിയേടത്ത് അശ്വിൻ (22), കലാനി വിഷ്ണു (19), പുളിപ്പറമ്പിൽ മിഥുൻ (18) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം.
വ൪ക്ക് ഷോപ്പിലേക്ക് പാഞ്ഞുകയറിയ കാ൪ മൂന്നുതവണ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ നന്നാക്കാൻ ഇട്ട കാറും വ൪ക്ക്ഷോപ്പിലെ  ഷീറ്റുകളും തക൪ന്നു. വ൪ക്ക്ഷോപ് വ്യാഴാഴ്ച നേരത്തേ അടച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.