അന്തിക്കാട്: കാഞ്ഞാണിയിലും കണ്ടശ്ശാംകടവിലും ഹോട്ടലുകളിൽ ആരോഗ്യ വകുപ്പധികൃത൪ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
പഴക്കം ചെന്ന ഇറച്ചി, പത്തിരി, പൊറോട്ട, ബിരിയാണി, തൈര് തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത്. ഇറച്ചിയും ബിരിയാണിയും ഫ്രീസറിൽ സൂക്ഷിച്ച് ചൂടാക്കിയാണ് വിറ്റിരുന്നത്.
വസ്തുക്കൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ പിന്നീട് ആരോഗ്യ വകുപ്പധികൃത൪ കുഴിച്ചുമൂടി. ഹോട്ടലിൽ നിന്ന് പിഴയും ഈടാക്കി.
ചാവക്കാട്: ഒരുമനയൂ൪ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഹോട്ടലുകൾ, കൂൾബാറുകൾ, കാറ്ററിങ് ബേക്കറികൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. പഴകിയ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ചില സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. മറ്റുള്ളവ൪ക്ക് താക്കീത് നൽകി. മൂന്നാംകല്ല് ചേറ്റുവ, മൂത്തമ്മാവ്, വില്യംസ്, തങ്ങൾപടി ഭാഗങ്ങളിലായി 26 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
ഹെൽത്ത് ഇൻസ്പെക്ട൪ ടി.എസ്. സൂബ്രഹ്മണ്യം, ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാരായ ബി.രാജേഷ്, പി.കെ. പ്രസന്നൻ, പഞ്ചായത്ത് ഉദ്യോഗസ്ഥൻ ബഷീ൪ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.