ടാങ്കറില്‍ നിന്ന് ഡീസല്‍ ഊറ്റുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

കൊരട്ടി: ടാങ്ക൪ ലോറിയിൽ നിന്ന് മറ്റൊരു ടാങ്കറിലേക്ക് ഡീസൽ ഊറ്റുന്നതിനിടെ രണ്ടുപേരെ പൊലീസ് പിടികൂടി. പാലക്കാട് മച്ചാട് സ്വദേശി താഴത്ത് വീട്ടിൽ മാധവൻ സന്തോഷ് (29), കൊരട്ടി കിഴക്കുംമുറി മംഗലശേരി മാമല വീട്ടിൽ ജെയ്മോൻ (39) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 11ന് മംഗലശേരിയിലാണ് സംഭവം. ചാലക്കുടി ഡിവൈ.എസ്.പി ടി.കെ. രഞ്ജന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊരട്ടി പൊലീസ് നടത്തിയ പരിശോധനയൽ രണ്ട് ടാങ്ക൪ ലോറികളും,  ഡ്രം, അഞ്ച് കന്നാസ് എന്നിവയിലെ ഡീസലും കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.