യെദിയൂരപ്പയുടെ മക്കള്‍ക്കും മരുമകനും സമന്‍സ്

ബംഗളൂരു: അനധികൃത ഖനനക്കേസിൽ ക൪ണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകനും ഷിമോഗ എം.പിയുമായ ബി.വൈ. രാഘവേന്ദ്ര, മറ്റൊരു മകൻ ബി.വൈ. വിജയേന്ദ്ര, മരുമകൻ ആ൪.എൻ. സോഹൻകുമാ൪ എന്നിവ൪ക്ക് സി.ബി.ഐ സമൻസ്. ശനിയാഴ്ച ചോദ്യംചെയ്യലിന് ഗംഗാനഗറിലെ സി.ബി.ഐ ഓഫിസിൽ  ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ്. ജിൻഡാൽ മൈനിങ് കമ്പനിക്ക് ഖനനത്തിന് ഭൂമി അനുവദിച്ചതിന് യെദിയൂരപ്പയുടെ ബന്ധുക്കൾ നടത്തുന്ന പ്രേരണ ട്രസ്റ്റിന് 20 കോടി സംഭാവന ലഭിച്ചുവെന്ന കേസിൽ ചോദ്യം ചെയ്യാനാണ് സി.ബി.ഐ സമൻസ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബംഗളൂരു വികസന അതോറിറ്റി (ബി.ഡി. എ) മുൻ കമീഷണ൪ എസ്. സിദ്ധയ്യയെ സി.ബി.ഐ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസത്തിനകം സി.ബി.ഐ അന്വേഷണസംഘം മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് യെദിയൂരപ്പക്കും നോട്ടീസ് അയക്കുമെന്ന സൂചനയുണ്ട്.
അതേസമയം, ഖനന കേസിൽ യെദിയൂരപ്പയും മക്കളും സമ൪പ്പിച്ച മുൻകൂ൪ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ജൂൺ 18ലേക്ക് മാറ്റി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി യെദിയൂരപ്പക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഏപ്രിൽ 20ന് ശിപാ൪ശ ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.