അടയ്ക്കുന്നതിനിടെ ബസ് പാഞ്ഞുകയറി റെയില്‍വേഗേറ്റ് തകര്‍ന്നു; വന്‍ദുരന്തം ഒഴിവായി

കരുനാഗപ്പള്ളി: റെയിൽവേഗേറ്റ് അടയ്ക്കുന്നതിനിടെ സ്വകാര്യബസ് പാഞ്ഞുകയറി ഗേറ്റ് തക൪ന്നു. ഗേറ്റിൻെറ അറ്റം വൈദ്യുതിലൈനിൽ തട്ടാതെ തലനാരിഴക്ക് വൻദുരന്തം ഒഴിവായി. ആ൪ക്കും പരിക്കില്ല. അമിതവേഗതയിൽ ബസ് ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കരുനാഗപ്പള്ളി റെയിൽവേസ്റ്റേഷൻ പരിധിയിലെ ചിറ്റുമൂല ഗേറ്റിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 8.35ഓടെ തിരുവനന്തപുരം-കോട്ടയം പാസഞ്ച൪ ട്രെയിൻ കടന്നുപോകാൻ സിഗ്നൽ ലഭിച്ചതിനെതുട൪ന്ന് കീപ്പ൪ ഗേറ്റ് അടയ്ക്കുന്നതിനിടെ പന്തളത്തുനിന്ന് കരുനാഗപ്പള്ളിക്കുവന്ന ബസാണ് ഗേറ്റ് ഇടിച്ചുതക൪ത്തത്.
ഗേറ്റ് ബസിൻെറ വലതുഭാഗത്ത് കൊരുത്ത നിലയിലായിരുന്നു. ഗേറ്റ് അൽപംമാത്രമേ താഴ്ന്നിരുന്നുള്ളൂ. അഗ്രഭാഗം റെയിൽവേ വൈദ്യുതിലൈനിനുതാഴെ തരനാരിഴക്കാണ് തക൪ന്നുനീങ്ങിയത്.  ബസിൽ വിദ്യാ൪ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളുമുൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിതവേഗതയും ഗേറ്റ് അടയ്ക്കുംമുമ്പെ കടക്കാനുള്ള ശ്രമവുമാണ് അപകടകാരണമായത്. റെയിൽവേട്രാക്കിൽ കുടുങ്ങിക്കിടന്ന ബസ് പരിസരത്തുള്ളവരും നാട്ടുകാരും ചേ൪ന്ന് വേഗം നീക്കി. തക൪ന്നുകിടന്ന ഗേറ്റും മാറ്റി. ഇതിനെത്തുട൪ന്ന് ട്രെയിൻ തടസ്സമില്ലാതെ കടന്നുപോയി. ബസിലുണ്ടായിരുന്നവരുടെ നിലവിളികേട്ട് ജനം പാഞ്ഞെത്തുകയായിരുന്നു. അപകടം നടന്നയുടനെ   ഡ്രൈവറും ബസ്ജീവനക്കാരും മുങ്ങി. ഇടിയുടെ ആഘാതത്തിൽ ബസിൻെറ ഗ്ളാസിനും ഡ്രൈവിങ് സീറ്റിൻെറ സൈഡുവശത്തെ ബോഗിക്കും സാരമായി തകരാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.