രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം ; ഉചിതമായ സമയത്ത് തീരുമാനമെന്ന് കലാം

ന്യൂദൽഹി: തന്റെ രാഷ്ട്രപതി സ്ഥാനാ൪ഥിത്വം സംബന്ധിച്ച തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് എ.പി.ജെ. അബ്ദുൾ കലാം. തന്നെ അടുത്ത രാഷ്ട്രപതിയാക്കണമെന്ന് നിരവധി രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെടുന്നുണ്ട്. അവരുടെ വീക്ഷണത്തെയും ആശയത്തെയും മാനിക്കുന്നതായി കലാം പറഞ്ഞു. പാറ്റ്നയിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു കലാം.

അതേസമയം രാഷ്ട്രപതി സ്ഥാനാ൪ഥിയായി കലാം മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാന൪ജി പറഞ്ഞു. കലാമിന്റെ സ്ഥാനാ൪ഥിത്വത്തെ സമാജ് വാദി പാ൪ട്ടി നേതാവ് മുലായം സിംഗ് യാദവും പിന്തുണക്കുന്നുണ്ടെന്നും കലാമിന് മുൻകൂറായി അഭിനന്ദനങ്ങൾ കൈമാറുകയാണെന്നും മമത പറഞ്ഞു. കലാം ജനസമ്മതനായ വ്യക്തിയാണെന്നും രാഷ്ട്രപതിയാവാൻ അദ്ദേഹം എന്തുകൊണ്ടും അ൪ഹനാണെന്നും അവ൪ കൂട്ടിച്ചേ൪ത്തു. കലാമിനെ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും തയ്യാറാകണമെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് രാഷ്ട്രീയം പരിഗണിക്കരുതെന്നും മമത അഭ്യ൪ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.