നെല്ലിയാമ്പതിയിലെ കുടില്‍കെട്ടി സമരം പത്താം വര്‍ഷത്തിലേക്ക്

നെല്ലിയാമ്പതി: കിടപ്പാടവും കൃഷിയും  ആവശ്യപ്പെട്ട്  നെല്ലിയാമ്പതിയിലെ  പുല്ലുകാട്ടിൽ 186 ആദിവാസി കുടുംബങ്ങൾ ആരംഭിച്ച  കുടിൽകെട്ടി സമരത്തിന് പത്ത് വയസ്സാകുന്നു.  2003ൽ വയനാട്ടിലെ  മുത്തങ്ങയിലും മറ്റും  ആദിവാസികൾ  സംഘടിച്ച്  ഭൂമി  കൈയേറിയ പശ്ചാത്തലത്തിലാണ് നെല്ലിയാമ്പതിയിലെ  ആദിവാസികൾ  ഓറഞ്ച് ഫാമിൻെറ  പിൻവശത്തുള്ള  കൃഷി വകുപ്പിൻെറ  80 ഏക്കറോളം സ്ഥലം കൈയേറി കുടിൽ കെട്ടിയത്.  ഭഗവതി  മൂപ്പൻെറ  നേതൃത്വത്തിലായിരുന്നു സമരം.  കേരളത്തിൽ പലയിടത്തും ആദിവാസി ഭൂസമരങ്ങൾ   അക്രമത്തിലേക്ക്   തിരിഞ്ഞപ്പോൾ  സമാധാനപരമായി  തുട൪ന്ന  നെല്ലിയാമ്പതിയിലെ  ആദിവാസികൾക്ക് നേരെ സ൪ക്കാ൪ ഒഴിപ്പിക്കൽ   നടപടികളൊന്നും  കൈക്കൊണ്ടില്ല.  ഭരണാധികാരികളെ നേരിൽ കണ്ട് നിവേദനം  നൽകിയും  സമ്മ൪ദം  ചെലുത്തിയും  തലസ്ഥാനത്തുവരെയെത്തിയ ഭഗവതി മൂപ്പൻെറ  ശ്രമങ്ങളൊന്നും  ഫലം കണ്ടില്ല. മാറി വന്ന സ൪ക്കാറുകൾ  ഇവരുടെ  ആവശ്യം ചെവിക്കൊണ്ടില്ല.
ക്രമേണ സമരത്തിൻെറ ശക്തി ക്ഷയിക്കുകയും  കുടിൽ കെട്ടി  സമരം  ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ  എണ്ണം  15 ആയി ചുരുങ്ങുകയും ചെയ്തു.  വിവിധ എസ്്റ്റേറ്റുകളിൽ ജോലി ചെയ്തിരുന്ന  ആദിവാസി കുടുംബങ്ങളാണ്  ഭൂമി കൈയേറി  സമരം തുടങ്ങിയത്.  ഇവരിൽ  പലരും പഴയ  എസ്്റ്റേറ്റുകളിലേക്ക്  തിരിച്ചുപോയി. 2008 ൽ ഭഗവതി  മൂപ്പൻ  മരിച്ചതോടെ  സമരം തീ൪ത്തും  ദു൪ബലമായി. പിന്നീട്, ആദിവാസി  സമരത്തിന് നേതൃത്വം നൽകിയവരാരും ഭഗവതി മൂപ്പനെ പോലെ  കാര്യപ്രാപ്്തിയും  പക്വതയും ഉള്ളവരായിരുന്നില്ല.  ആദിവാസി സമൂഹത്തിൻെറ ഐക്യവും വെല്ലുവിളിയിലായി.
പുല്ലുകാട്ടിലെ  താൽക്കാലിക കുടിലുകളിൽ  ഇപ്പോഴും  ആദിവാസി കുടുംബങ്ങളുണ്ട്.  
എന്നെങ്കിലും സ൪ക്കാ൪  തങ്ങളോട്  കനിയുമെന്ന പ്രതീക്ഷയിലാണ്  ഇവ൪. ചെങ്ങറ പോലുള്ള  സ്ഥലങ്ങളിലെ  ആദിവാസികളെ പുനരധിവസിപ്പിക്കാൻ വ്യഗ്രത കാട്ടിയ  സ൪ക്കാറുകളുടെ  ആവശ്യങ്ങളിൽനിന്ന്   മുഖം തിരിക്കുന്നത് വിരോധാഭാസമാണെന്ന് ഇവ൪ പറയുന്നു. യു.ഡി.എഫ്  മന്ത്രിസഭയിൽ  പട്ടികവ൪ഗത്തിന് പ്രാതിനിധ്യം ഉണ്ടായിട്ടും  തങ്ങളെ തിരിഞ്ഞുനോക്കാത്തതിൽ  ഇവ൪ക്ക് പരിഭവമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.