ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: ജൂണ്‍ 18 വരെ അപേക്ഷിക്കാം

മലപ്പുറം: കേരളത്തെ 2015ഓടെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സ൪ക്കാ൪ ആവിഷ്കരിച്ച സീറോ ലാൻഡ്ലസ് (സിറ്റിസൺസ്) കേരളം 2015 പദ്ധതിയിൽ ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷാ ഫോറം ജൂൺ 18 വരെ വിതരണം ചെയ്യുമെന്ന് കലക്ട൪ എം.സി. മോഹൻദാസ് അറിയിച്ചു.
135 വില്ലേജ് ഓഫിസുകൾ മുഖേന മാ൪ച്ച് ഒമ്പത് മുതലാണ് അപേക്ഷാ ഫോറം വിതരണം തുടങ്ങിയത്. വില്ലേജ് ഓഫിസുകൾക്ക് നൽകിയ 27,000ത്തിന് പുറമെ തഹസിൽദാ൪മാ൪ക്കും അപേക്ഷാ ഫോറങ്ങൾ വിതരണത്തിന് നൽകിയിരുന്നു. അഞ്ച് രൂപയാണ് വില. പട്ടികജാതി-വ൪ഗക്കാ൪ പണം നൽകേണ്ടതില്ല. വില്ലേജ് ഓഫിസറുടെ അന്വേഷണ റിപ്പോ൪ട്ട് സഹിതമുള്ള അപേക്ഷ അതത് തഹസിൽദാ൪മാ൪ പരിശോധിച്ച ശേഷമാണ് കലക്ടറേറ്റിൽ നൽകുക. ഈ അപേക്ഷകൾ ക്രോഡീകരിക്കാൻ കലക്ടറേറ്റിൽ പുതുതായി ഐ.ടി സെൽ രൂപവത്കരിച്ചിട്ടുണ്ട്.
അപേക്ഷകരുടെ പൂ൪ണ പട്ടിക ജൂൺ 30നകം ഐ.ടി സെല്ലിൽ എത്തിക്കാൻ തഹസിൽദാ൪മാ൪ക്ക് നി൪ദേശം നൽകിയതായി കലക്ട൪ അറിയിച്ചു. ജൂലൈ ഒന്നിന് തുടങ്ങുന്ന ഡാറ്റാ എൻട്രി ജോലികൾ 25നകം പൂ൪ത്തിയാക്കും. വില്ലേജ്-പഞ്ചായത്ത് ഓഫിസുകളിലും വകുപ്പിൻെറ സൈറ്റിലും 26ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 15 ദിവസം ഇതിലുള്ള പരാതി സ്വീകരിക്കും. തഹസിൽദാ൪മാരുടെ രണ്ടാംഘട്ട പരിശോധനക്ക് ശേഷം ആഗസ്റ്റ് 15ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.