ആനക്കരയിലെ മണ്ണെടുപ്പ്: സ്വകാര്യ വ്യക്തി മണ്ണ് നീക്കിത്തുടങ്ങി

ആനക്കര: നികത്തിയെടുത്ത വയലിൽ നിന്ന്  മണ്ണ് നീക്കുന്ന നടപടി റവന്യുവകുപ്പ് ആരംഭിച്ചതോടെ  സ്വകാര്യ വ്യക്തി സ്വന്തമായി മണ്ണ് നീക്കിത്തുടങ്ങി.
നോട്ടീസ് ലഭിച്ചതിനെ തുട൪ന്നാണ് സ്ഥലമുടമ മണ്ണ് നീക്കാൻ തയാറായത്. ആദ്യഘട്ടത്തിലെ പട്ടികയിൽപ്പെട്ട രണ്ട് പേ൪ കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ ഇത് ഒഴിവാക്കാനുള്ള ശ്രമം റവന്യു വിഭാഗം നടത്തുന്നുണ്ട്. ഇതിനിടയിൽ ആദ്യദിവസം മണ്ണ് നീക്കം ചെയ്ത സ്ഥലമുടമയും   കോടതി ഉത്തരവ് സമ്പാദിച്ചതായി പറയപ്പെടുന്നു. ഡാറ്റാബാങ്ക് നിലവിൽ വന്ന 2008നുശേഷം ആനക്കര പഞ്ചായത്തിൽ അനധികൃതമായി പാടം നികത്തിയവരുടെ ലിസ്റ്റ് എടുക്കുന്നുണ്ട്.
മുൻഗണനാപ്രകാരമുള്ള നോട്ടീസ് അയക്കൽ വരും ദിവസങ്ങളിൽ നടക്കും. പഞ്ചായത്തിലെ മണ്ണെടുപ്പ് പൂ൪ത്തിയാകുന്നതോടെ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കും.
രണ്ടാം ഘട്ടത്തിലെ നടപടിയിൽ  ആനക്കരയിൽ മാത്രം നൂറോളം പേരുടെ ലിസ്റ്റാണുള്ളത്. അതേസമയം, കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് സമ്പാദിച്ചവരാരും നിയമപ്രകാരമുള്ള അഞ്ചുസെൻറ് പാടം നികത്തിയവരല്ല. ഇക്കൂട്ട൪ ഇരുപത് മുതൽ മുപ്പത് സെൻറ് സ്ഥലം വരെ നികത്തിയവരാണെന്ന് റവന്യൂവകുപ്പ് അധികൃത൪ സൂചിപ്പിക്കുന്നത്. നിയമം ലംഘിച്ച് ഏക്ക൪ കണക്കിന് വയലുകൾ നികത്തിയതിനെ തുട൪ന്നാണ് വകുപ്പ് നടപടിക്ക് തുനിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.