വിമാനങ്ങളില്‍ ലാപ്ടോപ്പ് മോഷ്ടാക്കള്‍; കാമറ പരിശോധന ശക്തമാക്കി

നെടുമ്പാശേരി: വിമാന യാത്രക്കാരുടെ ലാപ്ടോപ്പുകൾ മോഷ്ടിക്കുന്ന വൻ സംഘം പ്രവ൪ത്തിക്കുന്നതായി കണ്ടെത്തി. ഇതേ തുട൪ന്ന്  വിമാനത്താവളങ്ങളിൽ സ്ഥാപിച്ചിട്ടുളള കാമറകളിലെ ദൃശ്യങ്ങൾ സൂഷ്മമായി പരിശോധിക്കാൻ സി.ഐ.എസ്.എഫിന് നി൪ദേശം നൽകി.
അടുത്തിടെ ഏതാനും വിമാനത്താവളങ്ങളിൽ ലാപ്ടോപ്പ് നഷ്ടപ്പെട്ടതായ യാത്രക്കാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. കൊച്ചി-കോഴിക്കോട്-തിരുവനന്തപുരം വിമാനത്താവളങ്ങളിൽ മാത്രമായി കഴിഞ്ഞ ആറ് മാസത്തിനിടെ അമ്പതിലേറെ ലാപ്ടോപ്പുകൾ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്.  
വിമാനങ്ങളിൽ യാത്ര ചെയ്താണ് ലാപ്ടോപ്പുകൾ മോഷ്ടിച്ചെടുക്കുന്നത്. പിടിക്കപ്പെടുമെന്ന സാഹചര്യമുണ്ടായാൽ ലഗേജ് മാറിപ്പോയതാണെന്ന് വെളിപ്പെടുത്തുകയും ചെയ്യും.
വിമാനത്താവളങ്ങളിൽ നിന്ന് കിട്ടുന്ന ലാപ്ടോപ്പുകളും മറ്റും സി.ഐ.എസ്.എഫ് അതത് വിമാനത്താവള ടെ൪മിനൽ മാനേജ൪മാ൪ക്കാണ് കൈമാറുന്നത്. തുട൪ന്ന് കളഞ്ഞുകിട്ടിയ സാധനങ്ങളുടെ വിവരം ഏത് വിമാനത്താവളത്തിലാണെന്നതുൾപ്പെടെ സി.ഐ.എസ്.എഫിൻെറ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.  മോഷ്ടിക്കുന്ന സാധനങ്ങൾ ഏതെങ്കിലും കാരണവശാൽ പുറത്തുകടത്താൻ കഴിയില്ലെന്നു കണ്ടാൽ  ടോയ്ലറ്റുകളിലും മറ്റും ഉപേക്ഷിച്ചുപോകാറുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.