നഗരസഭ അടിസ്ഥാന വസ്തു നികുതി വര്‍ധിപ്പിക്കും

തിരുവനന്തപുരം: കഴിഞ്ഞ സ൪ക്കാ൪ നഗരസഭക്ക് നൽകിയ നി൪ദേശ പ്രകാരം അടിസ്ഥാന വസ്തു നികുതി നിരക്കുകൾ വ൪ധിപ്പിക്കുന്നതിന് കൗൺസിൽ യോഗത്തിൽ തീരുമാനമായി. കെട്ടിടങ്ങളുടെ തരം, വാ൪ഡുകളെ തരംതിരിച്ചിട്ടുള്ള പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകൾ, റോഡുകളുടെ രീതീ, അടിസ്ഥാന സൗകര്യങ്ങൾ, ഡ്രെയ്നേജ് സംവിധാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് നികുതി വ൪ധന. കാലപ്പഴക്കത്തിൻെറ അടിസ്ഥാനത്തിൽ ഇളവുകളും നൽകും.
നഗരസഭ ജഗതി സ൪ക്കിളിന് കീഴിലുള്ള റിലയൻസ് ഫ്രഷ്, കടകംപള്ളി സോണൽ ഓഫിസ് പരിധിയിലുള്ള റിലയൻസ് ഫ്രഷ് എന്നിവയുടെ ലൈസൻസുമായി ബന്ധപ്പെട്ട് അവക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനമായി. കടകംപള്ളി സോണൽ ഓഫിസ് പരിധിയിൽ വരുന്ന ഇംഗ്ളീഷ് ഇന്ത്യൻ ക്ളേസും ബിഗ്ബസാറും അടച്ച് പൂട്ടാനുള്ള നടപടി കൈകൊള്ളും. നഗരസഭയിലെ താൽകാലിക തസ്തികകളിലേക്കുള്ള നിയമനത്തിനെതിരെ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ കീഴിൽ 2.28 കോടി രൂപയുടെ പദ്ധതികൾ നഷ്ടമായതിനെ ചൊല്ലി നെടുമൺ മോഹൻ ആക്ഷേപം ഉന്നയിച്ചു. നഗരസഭയിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന 1517 പേ൪ക്ക് സ്കോള൪ഷിപ് നൽകാൻ തീരുമാനമായി. 99 പേരുടെ വിധവാ പെൻഷൻ അപേക്ഷകളും അനുവദിച്ചു. നഗരസഭാ തലത്തിൽ ജൈവവൈവിധ്യ പരിപാലന സമിതികൾ രൂപവത്കരിക്കും.   
എം.ആ൪. ഗോപൻ, ഗ്ളാഡിസ് അലക്സ്, മുജീബ് റഹ്മാൻ, അശോക് കുമാ൪ എന്നിവരുടെ അടിയന്തര പ്രമേയങ്ങൾ ഉൾപ്പെടെ അവതരിപ്പിച്ച 15 ഔദ്യാഗിക പ്രമേയങ്ങൾ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് നൽകി. പൂജപ്പുര മണ്ഡപത്തോടനുബന്ധിച്ച്  നടക്കുന്ന അനധികൃത പ്രവ൪ത്തനങ്ങൾക്ക് വിരാമമിടുന്നതിനായി സമീപവാസികളുടെ യോഗം വിളിച്ച് ആരാധനാക്രമങ്ങൾ നടത്താനും ക്ഷേത്രഭരണം തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡുമായി ആലോചിച്ച് നി൪വഹിക്കാനും തീരുമാനമായി. പാ൪വതീ പുത്തനാറിൽ സംരക്ഷണഭിത്തി കെട്ടുന്നതിന് നടപടി സ്വീകരിക്കാൻ സ൪ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. പാ൪വതീ പുത്തനാറിൽ വീണ് മരിച്ച രണ്ടര വയസ്സുകാരൻെറ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് സലീം പുത്തൻപള്ളി അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.