കൊല്ലം: ഇറ്റാലിയൻ കപ്പൽ എൻറിക്കലെക്സിയിൽ നിന്നുള്ള വെടിവെപ്പിനിരയായ സെൻറ് ആൻറണീസ് ബോട്ട് നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപം വെള്ളംകയറി മുങ്ങിത്താഴുന്നു. രണ്ട് മത്സ്യത്തൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച കേസിലെ പ്രധാന തൊണ്ടിയാണ് ബോട്ട്.
ബോട്ടിൻെറ എൻജിൻ ഉടമയായ ഫ്രെഡി ഇളക്കിമാറ്റിയിരുന്നു. ബോട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമ നേരത്തെ കോടതിയിൽ ഹരജി നൽകുകയും ബോട്ട് വിട്ടുനൽകുകയും ചെയ്തിരുന്നു. വിചാരണയുടെ ഭാഗമായി ബോട്ട് ഹാജരാക്കാമെന്ന ഉറപ്പും ഉടമ കോടതിയിൽ നൽകി. ഇതിനിടെയാണ് സംരക്ഷണമില്ലാതെ ബോട്ട് മുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.