തിരുവനന്തപുരം: ഔദ്യാഗിക കൃത്യനി൪വഹണത്തിനിടെ പാമ്പുകടിയേറ്റ് മരിച്ച കൊട്ടാരക്കര എക്സൈസ് സ൪ക്കിൾ ഓഫിസിലെ പ്രിവൻറീവ് ഓഫിസ൪ എൽ. സുദ൪ശനൻെറ കുടുംബത്തിന് അഞ്ച്ലക്ഷം ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി കെ. ബാബു അറിയിച്ചു. മേയ് 21ന് രാത്രി എട്ടിനാണ് ഓഫിസിൽ സുദ൪ശനന് പാമ്പ്കടിയേറ്റത്. കൊട്ടിയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുദ൪ശനൻ പിറ്റേന്ന് പുല൪ച്ചെ മരിക്കുകയായിരുന്നു. നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് പുറമെയാണ് ധനസഹായമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.