യു.എസ് ഉന്നതോദ്യോഗസ്ഥനുമായി കൂടിക്കാഴ്ചക്ക് കയാനി വിസമ്മതിച്ചു

ഇസ്ലാമാബാദ്:പാകിസ്താൻ  സന്ദ൪ശിക്കുന്ന യു.എസ് ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി പീറ്റ൪ ലാവോയുമായുള്ള  കൂടിക്കാഴ്ചക്ക്  പാക് സൈനിക തലവൻ ജനറൽ അശ്ഫാഖ് കയനി വിസമ്മതിച്ചു. കഴിഞ്ഞ ആഴ്ച പാകിസ്താനെതിരെ യു.എസ് പ്രതിരോധ സെക്രട്ടറി ലിയോൺ പനേറ്റ നടത്തിയ വിവാദ പരാമ൪ശത്തിൽ പ്രതിഷേധിച്ചാണ് കയാനി അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ചക്ക് വിസമ്മതിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വൃത്തങ്ങൾ സൂചന നൽകി.
മേഖലയിലെ തീവ്രവാദികളെ നേരിടുന്നതിൽ പാകിസ്താൻ നിരന്തരമായി പരാജയപ്പെടുന്നതായും പോരാളി വിഭാഗമായ ഹഖാനി ഗ്രൂപ്പിന് പാക് സൈന്യം പരോക്ഷമായി പിന്തുണ നൽകുന്നതായും കഴിഞ്ഞയാഴ്ച അഫ്ഗാൻ സന്ദ൪ശനത്തിനിടെ പനേറ്റ ആരോപിച്ചിരുന്നു. സംഭവം അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.