ഇരട്ടക്കൊലപാതകം: പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും

ആമ്പല്ലൂ൪: പുതുക്കാട് ഇരട്ടക്കൊലപാതക കേസിൽ പ്രതികളുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. ഇവരെ രാവിലെ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കും. കേസിലെ മുഖ്യപ്രതി ഇന്ദ്രൻകുട്ടിയും സംഘാംഗങ്ങളായ പുതുക്കാട് കണ്ണൻകുളങ്ങര സച്ചിൻ, വടക്കേതൊറവ് കൈതാരത്ത് സിബി, ചെങ്ങാലൂ൪ കണ്ണമ്പത്തൂ൪ താണാശേരി റോഷൻ, എറവക്കാട് മുക്കൻ ലാൽജിത്, മുത്രത്തിക്കര മാണിക്കത്ത് ദീപു (ദീപക്) എന്നിവരാണ് കസ്റ്റഡിയിലായതെന്നാണ് സൂചന.
 പുതുക്കാട് വടക്കേതൊറവ് സ്വദേശികളായ കേളംപ്ളാക്കൽ ജംഷീ൪ (24), തുമ്പാരപ്പിള്ളി ഗോപി (45) എന്നിവരാണ് ബുധനാഴ്ച രാത്രി പാഴായി ഇഷ്ടിക കളത്തിനടുത്ത് വെട്ടേറ്റ് മരിച്ചത്. ഇന്ദ്രൻകുട്ടിയും ജംഷീറും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കാടുള്ള ചില രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്തിട്ടുണ്ട്. മേഖലയിലെ മണ്ണ്, മണൽ മാഫിയ, ഗുണ്ടാ സംഘങ്ങൾക്ക് ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയും സഹായവും ഉണ്ടെന്ന് വ്യാപക ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.