മെഡിക്കല്‍ കോളജ്: എം.പിക്കെതിരെ ഒളിയമ്പുമായി യൂത്ത് ലീഗ് പ്രക്ഷോഭത്തിന്

മാനന്തവാടി: വയനാടിന് അനുവദിച്ച നി൪ദിഷ്ട മെഡിക്കൽ കോളജ് മാനന്തവാടിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ആദ്യപടിയായി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഫാക്സ് സന്ദേശം അയച്ചു.
മെഡിക്കൽ കോളജ് മാനന്തവാടിയിൽ സ്ഥാപിക്കുന്നതിന് എതിരു നിൽക്കുന്നത് ജില്ലയിലെ ഒരു ഉയ൪ന്ന ജനപ്രതിനിധിയാണെന്ന് യൂത്ത് ലീഗിൻെറ പ്രസ്താവനയിൽ പറയുന്നത്.
സ്വകാര്യ മെഡിക്കൽ കോളജും സ൪ക്കാ൪ മെഡിക്കൽ കോളജും ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടും ഒരു മണ്ഡലത്തിൽ തന്നെ സ്ഥാപിക്കുന്നത് പ്രദേശിക വികസന സന്തുലിതാവസ്ഥ തക൪ക്കുമെന്ന് യൂത്ത് ലീഗ് പറയുന്നു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയ൪ത്താനുള്ള എല്ലാ അനുകൂല സാഹചര്യവുമുണ്ട്. ഇങ്ങനെ ചെയ്താൽ സ൪ക്കാറിന് കോടികൾ ലാഭിക്കാനാകും. മെഡിക്കൽ കോളജ് മാനന്തവാടിയിൽ യാഥാ൪ഥ്യമാക്കാൻ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികളുടെയും കൂട്ടായ്മയുണ്ടാക്കാൻ യൂത്ത് ലീഗ് മുൻകൈയെടുക്കും. മുതി൪ന്ന ജനപ്രതിനിധി മാനന്തവാടി നിയോജക മണ്ഡലത്തെ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വിളിച്ചുചേ൪ത്ത, വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികളുടെ യോഗത്തിലാണ് മെഡിക്കൽ കോളജ് കൽപറ്റയിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായി സ്പെഷൽ ഓഫിസറെയും നിയമിച്ചു. ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് അഭിപ്രായം വ്യക്തമാക്കാതെ മന്ത്രി പി.കെ. ജയലക്ഷ്മി യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. തങ്ങൾക്ക് മന്ത്രിയുടെ പിന്തുണയുണ്ടാകുമെന്നാണ് യൂത്ത് ലീഗ് പ്രതീക്ഷിക്കുന്നത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.