നഴ്സറി കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയില്ല; പ്രതിഷേധവുമായി രക്ഷിതാക്കള്‍

വെള്ളമുണ്ട: വെള്ളമുണ്ട എ.യു.പി സ്കൂളിലെ ഇംഗ്ളീഷ് മീഡിയം എൽ.കെ.ജി, യു.കെ.ജി വിദ്യാ൪ഥികൾക്കുള്ള ഉച്ചക്കഞ്ഞി വിതരണം നി൪ത്തിയതിൽ വ്യാപക പ്രതിഷേധം. മുൻവ൪ഷങ്ങളിൽ മറ്റുകുട്ടികൾക്കെന്ന പോലെ ഇവ൪ക്കും ഉച്ചക്കഞ്ഞി നൽകിയത് അധികൃത൪ പൊടുന്നനെ നി൪ത്തുകയായിരുന്നു.
2005 മുതൽ നഴ്സറി കുട്ടികൾക്കും സ൪ക്കാറിൻെറ അരി, ഉച്ചക്കഞ്ഞി, മുട്ട, പാൽ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിച്ചിരുന്നു. ഇത്തവണ കുട്ടികൾ കൂടി. കഞ്ഞിക്കുള്ള രജിസ്റ്റ൪ തയാറാക്കുകയും ചെയ്തിരുന്നു. കെ.ഇ.ആ൪ പ്രകാരം നഴ്സറി കുട്ടികൾക്ക് ഉച്ചക്കഞ്ഞി ലഭിക്കില്ലെന്നാണ് മാനേജ്മെൻറ് അധികൃത൪ പറയുന്നത്. നഴ്സറി സ്വകാര്യവത്കരിക്കാനുള്ള നീക്കം നടക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.