സമസ്ത മേഖലകളിലും സവര്‍ണാധിപത്യം -വമാന്‍ മെഷ്റം

സുൽത്താൻ ബത്തേരി: രാജ്യത്തെ സമസ്ത മേഖലകളിലും സവ൪ണാധിപത്യമാണ് നിലനിൽക്കുന്നതെന്നും ഇത് മറികടക്കാൻ പട്ടികജാതി-വ൪ഗ വിഭാഗങ്ങളും പിന്നാക്കക്കാരും രാഷ്ട്രീയാധികാരത്തിലെത്തണമെന്നും ഗവ. ജീവനക്കാരുടെ ദേശീയ സംഘടനയായ  ‘ബാംസെഫ്’ പ്രസിഡൻറ് വമാൻ മെഷ്റം പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ സംഘടനയുടെ ദേശീയ കേഡ൪ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ബത്തേരി ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുത്തു. രാജ്യത്ത് നടക്കുന്നത് ബ്രാഹ്മണാധിപത്യവും അവരുടെ ഭരണവുമാണെന്ന് മെഷ്റം അഭിപ്രായപ്പെട്ടു.
കമ്യൂണിസ്റ്റ് പാ൪ട്ടികളടക്കം രാജ്യത്തെ മുഖ്യധാരാ പാ൪ട്ടികളും മുന്നണികളും ബ്രാഹ്മണാധിപത്യത്തിൻെറ പിടിയിലാണ്.
ബാംസെഫ് സ്ഥാപകനായ കാൻഷിറാമിൻെറ സ്വപ്നങ്ങൾ രാജ്യത്ത് പൂവണിഞ്ഞില്ല. യു.പിയിൽ അധികാരത്തിൽ വന്ന ബി.എസ്.പിയെയും മായാവതിയെയും സവ൪ണ വിഭാഗം അവരുടെ ചൊൽപ്പടിയിലാക്കി.
സി.പി.എം ജന. സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ളവ൪ ബ്രാഹ്മണാധിപത്യത്തിന് വിടുപണി ചെയ്യുന്ന സ്ഥിതിയാണിപ്പോൾ. ഇവ൪ക്ക് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
രാജ്യത്ത് നടപ്പാക്കുന്ന സാമ്രാജ്യത്വ അജണ്ടകൾക്ക് പിന്നിൽ ജൂത ലോബിയാണുള്ളത്.
രാജ്യത്തെ എക്സിക്യൂട്ടീവും ജുഡീഷ്യറിയും മാധ്യമരംഗവും ജനസംഖ്യയിൽ മൂന്നുശതമാനം മാത്രം വരുന്ന സവ൪ണ വിഭാഗത്തിൻെറ പിടിയിലാണ്. ഇവരാണ് ഭരണവും മറ്റും നിയന്ത്രിക്കുന്നത്. സൈന്യത്തിലും ഗവ൪ണ൪മാരെ നിയമിക്കുന്നിടത്തും സവ൪ണ താൽപര്യം മാനിക്കപ്പെടുന്ന സ്ഥിതിയാണ്. ഇതിന് മാറ്റം വരണം.
വിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം പഠിക്കണമെന്ന് നിശ്ചയിക്കുന്നതും സവ൪ണ താൽപര്യങ്ങളാണ്. ഐ.എ.എസ്, ഐ.പി.എസ് പദവികളിലൂടെ ഭരണമേഖല ഒന്നടങ്കം സവ൪ണ വിഭാഗത്തിൻെറ ചൊൽപ്പടിയിലാവുന്ന സ്ഥിതി രാജ്യത്ത് നിലനിൽക്കുന്നു. പ്രാദേശിക ഭാഷകളും സാംസ്കാരിക തനിമകളും മറ്റും അവഗണിക്കപ്പെടുകയാണ്. വ്യാപാര വ്യവസായ മേഖലകളിലടക്കം രാജ്യത്ത് നടപ്പാക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങൾ രാജ്യത്തെ ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതൽ പാ൪ശ്വവത്കരിക്കും -വമാൻ മെഷ്റം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.