വേതന വര്‍ധന: ബസ് തൊഴിലാളികള്‍ സമരത്തിലേക്ക്

കൽപറ്റ: സ്വകാര്യ ബസ് തൊഴിലാളികളുടെ വേതന വ൪ധന ആവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികൾക്ക് തൊഴിലാളികളുടെ സംയുക്ത സമിതി തീരുമാനിച്ചു.
1992ൽ അംഗീകരിച്ച വേതനമാണ് ഇന്നും നൽകുന്നത്. ക്ഷേമനിധി ആനുകൂല്യം നാമമാത്ര തൊഴിലാളികൾക്കാണ് നൽകുന്നത്.
ലേബ൪ വകുപ്പിലെ ഉദ്യോഗസ്ഥരും ബസുടമകളും തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
സമര പരിപാടികൾക്ക് രൂപംനൽകുന്നതിന് താലൂക്ക്തല ട്രേഡ് യൂനിയനുകളുടെ പ്രതിനിധി യോഗം ജൂൺ 15ന് ഉച്ച രണ്ടിന് കൽപറ്റ ടി.എസ്. മന്ദിരത്തിൽ ചേരും.
പി.കെ. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു.
 പി.പി. ആലി, പി.കെ. അച്യുതൻ, സി.കെ. സുരേന്ദ്രൻ, പി.ജെ. ആൻറണി, എൻ.എം. ആൻറണി, സുരേഷ്ബാബു, എം.എസ്.എൻ. മുസ്തഫ, സന്തോഷ് ജി.നായ൪, ഇ.ജെ. ബാബു  എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.