മൂലമറ്റം: ശാപമായി മാറിക്കൊണ്ടിരിക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കാൻ ഒരു ഗ്രാമം തയാറെടുക്കുന്നു. വികസിത ജില്ലകളിലെ മാലിന്യപ്രശ്നം പരിഹരിക്കാനാകാതെ അധികാരികൾ തല പുകയുമ്പോഴാണ് മാലിന്യപ്രശ്നം ഏറെ രൂക്ഷമാകാത്ത ജില്ലയിൽ മുൻകരുതലായി മാലിന്യത്തിനെതിരെ പൊരുതാനുറച്ച് അറക്കുളം ഗ്രാമം.
ഇത്തവണ നി൪മൽ പുരസ്കാരം ലഭിച്ച ഇടുക്കി ബ്ളോക് പഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂ൪ണ ശുചിത്വപദ്ധതിയുടെ ഭാഗമായാണിത്. ഗ്രാമപഞ്ചായത്തിലെ 14 വാ൪ഡിനെ സമ്പൂ൪ണ ശുചിത്വ വാ൪ഡാക്കാനുള്ള പ്രവ൪ത്തനത്തിനാണ് തുടക്കം കുറിക്കുന്നത്. എല്ലാ വീടുകളിലെയും പ്ളാസ്റ്റിക് മാലിന്യങ്ങൾ ബാലസഭാപ്രവ൪ത്തക൪ മാസത്തിലൊരിക്കൽ വീടുകളിലെത്തി സംഭരിച്ചും ഭക്ഷണമാലിന്യങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ അതത് വീടുകളിൽ വിവിധ രീതികളിൽ നി൪മാ൪ജനം ചെയ്തും കുടുംബശ്രീ, ബാലസഭ, അറക്കുളം വികസന സമിതി, യൂണിറ്റി മൂവ്മെൻറ്, ജയ്ഹിന്ദ് ലൈബ്രറി, ത്രിതല പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വീടുകൾ തോറും ബോധവത്കരണം നടത്തിയും വാ൪ഡിനെ മാലിന്യമുക്തമാക്കാനാണ് ശ്രമം.
സമ്പൂ൪ണശുചിത്വ വാ൪ഡാക്കാനുള്ള പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 ന് അറക്കുളം എൻ.എസ്.എസ് ഹാളിൽ നടക്കും. വിവിധ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥ൪, സാമൂഹിക പ്രവ൪ത്തക൪ എന്നിവ൪ പങ്കെടുക്കും. മാലിന്യ നി൪മാ൪ജനത്തിൻെറ ചെലവുകുറഞ്ഞ രീതികളെക്കുറിച്ച് വിദഗ്ധ൪ ക്ളാസുകൾ എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.