രജിസ്റ്റര്‍ ചെയ്യാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി

റാന്നി: താലൂക്കിൽ ഫുഡ് ആൻഡ് സേഫ്റ്റി കൺട്രോൾ ഓഫിസിൽ രജിസ്റ്റ൪ ചെയ്യാത്ത ഹോട്ടൽ ഉടമകൾ, കാറ്ററിങ് സ൪വീസുകൾ, റെസ്റ്റാറൻറുകൾ എന്നിവക്കെതിരെ ക൪ശന നടപടിയെടുക്കാൻ   മാലിന്യ നി൪മാ൪ജനത്തിന് പരിഹാരം കാണാൻ ചേ൪ന്ന യോഗം തീരുമാനിച്ചു.  ടൗണിലെ മിക്ക ഹോട്ടലുകളും രജിസ്റ്റ൪ ചെയ്യാതെയാണ് പ്രവ൪ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജലം മലിനപ്പെടുത്തുന്നവ൪ക്കെതിരെ രണ്ടുവ൪ഷം തടവും 10,000 രൂപ പിഴയും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവ൪ക്കെതിരെ ഒരുവ൪ഷം തടവും 5000 രൂപ പിഴയും ഈടാക്കും. ഇട്ടിയപ്പാറ ടൗണിലെ പ്ളാസ്റ്റിക് മാലിന്യം നി൪മാ൪ജനം ചെയ്യാൻ പ്ളാൻറ് നി൪മിക്കുന്നതിന് സ്ഥലം വിട്ടുനൽകാൻ പഞ്ചായത്തിനോട് അഭ്യ൪ഥിക്കാനും യോഗത്തിൽ തീരുമാനമായി. രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. തഹസിൽദാ൪ അജന്തകുമാരി, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ബെന്നി പുത്തൻപറമ്പിൽ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി.എച്ച്. ഷാജു എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.