പുത്തന്‍പീടികയില്‍ അപകടം വര്‍ധിക്കുന്നു

പത്തനംതിട്ട: കൈപ്പട്ടൂ൪ - പത്തനംതിട്ട റോഡിൽ പുത്തൻപീടിക ഭാഗത്ത് അപകടം പതിവാകുന്നു. വെള്ളിയാഴ്ച വൈകുന്നേരം പുത്തൻപീടിക ഷട്ട൪മുക്കിന് സമീപം രണ്ട് കാറുകളും ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു. ഏതി൪ദിശകളിൽനിന്ന് വന്ന ആൾട്ടോ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. പത്തനംതിട്ട ഭാഗത്തുനിന്നുവന്ന കാറിൻെറ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിച്ചുകയറി. വാഹനങ്ങളിലുണ്ടായിരുന്നവ൪ക്ക് നിസ്സാര പരിക്കേറ്റു.  റോഡിന് വീതിയില്ലാത്തതാണ് അപകടത്തിന് കാരണം. വളവ് നിവ൪ത്താനും വേഗത നിയന്ത്രിക്കാനും സംവിധാനം ഏ൪പ്പെടുത്തണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.