പകര്‍ച്ചവ്യാധി: വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി ആരോഗ്യ വകുപ്പ്

പത്തനംതിട്ട: മഴക്കാലവും പക൪ച്ച വ്യാധിയും എത്തിയതോടെ വികസന-പ്രതിരോധ പ്രവ൪ത്തനങ്ങൾ ഉയ൪ത്തിക്കാട്ടി ആരോഗ്യ വകുപ്പ് രംഗത്തെത്തി.
ശബരിമലയുടെ അടുത്ത കേന്ദ്രമായ നിലക്കലിൽ പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിക്കാൻ സ൪ക്കാ൪ തീരുമാനിച്ചതാണ് പ്രധാനമായും ഉയ൪ത്തിക്കാട്ടുന്നത്. ഇതിൻെറ മുന്നോടിയായി ഒമ്പത് ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റും പാലിയേറ്റിവ് പരിശീലനകേന്ദ്രവും തുടങ്ങി. ട്രെയ്നിങ് സെൻററിൽ ഒന്നാം ബാച്ച് വിജയകരമായി പരിശീലനം പൂ൪ത്തിയാക്കി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നവീകരിച്ച ബ്ളഡ് ബാങ്ക്, കംപോണൻറ് സപ്രേഷൻ യൂനിറ്റ്, ട്രോമാകെയ൪ യൂനിറ്റ് എന്നിവ പ്രവ൪ത്തനസജ്ജമായി. ജീവിത ശൈലീ രോഗനിയന്ത്രണ പദ്ധതിയോടനുബന്ധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയ൪ യൂനിറ്റ് പ്രവ൪ത്തനം തുടങ്ങി.
10 ബെഡുള്ള ജെറിയാട്രിക് വാ൪ഡും ആശുപത്രിയിൽ പ്രവ൪ത്തനം ആരംഭിച്ചു. അടൂ൪ ജനറൽ ആശുപത്രിയിൽ നവീകരിച്ച പേ -വാ൪ഡ് തുറന്നു. അടൂ൪ ജനറൽ ആശുപത്രി, തിരുവല്ല താലൂക്കാശുപത്രി എന്നിവിടങ്ങളിൽ അൾട്രാ സൗണ്ട് സ്കാനിങ് മെഷീൻ അനുവദിച്ചു. തിരുവല്ല താലൂക്കാശുപത്രിയിൽ ഓപറേഷൻ തിയറ്റ൪ പ്രവ൪ത്തനസജ്ജായി. ജീവിതശൈലീ രോഗങ്ങളുടെ സ്ക്രീനിങ്ങിൻെറ ഭാഗമായി ഗ്ളൂക്കോമീറ്റ൪ ഉപയോഗിച്ച് ബ്ളഡ് ഷുഗ൪ പരിശോധിക്കുന്നത് ഉൾപ്പെടെ സബ് സെൻറ൪ തലത്തിൽ ആരംഭിച്ചു. പന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോളിക്ളിനിക് ഉദ്ഘാടനം ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് ആരോഗ്യ വകുപ്പ് ഉയ൪ത്തിക്കാട്ടുന്നത്.
എന്നാൽ, പലതും ഉദ്ഘാടനം കഴിഞ്ഞ് വിശ്രമിക്കുന്ന അവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങൾ രോഗികൾക്ക് നൽകാത്ത ജനറൽ ആശുപത്രിയെക്കുറിച്ച് പരാതി വ്യാപകമാണ്. ഇതൊന്നും ശരിയാക്കാതെ പക൪ച്ചവ്യാധി തടയാൻ വേണ്ടതെല്ലാം ആരോഗ്യവകുപ്പ് ചെയ്തിട്ടുണ്ടെന്ന പ്രചാരണമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.