ടി.ആര്‍. ആന്‍ഡ് ടീ കമ്പനി സമരം എട്ടുദിവസം പിന്നിട്ടു

മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം ടി.ആ൪. ആൻഡ് ടീ കമ്പനിയിൽ സി.ഐ.ടി.യു നടത്തുന്ന പണിമുടക്ക് സമരം എട്ടുദിവസം പിന്നിട്ടു. സമരപ്രചാരണത്തിൻെറ ഭാഗമായി ഒമ്പത് ഡിവിഷനുകളിൽ യോഗം സംഘടിപ്പിച്ചു.    കഴിഞ്ഞദിവസം മാനേജ്മെൻറ് പ്രതിനിധികളെ തോട്ടത്തിലേക്ക് കടത്തിവിടാതെ തൊഴിലാളികൾ എസ്റ്റേറ്റ് കവാടത്തിൽ ഉപരോധിച്ചു.
തുട൪ന്ന് വ്യാഴാഴ്ച കട്ടപ്പന ഡിവൈ.എസ്.പി ഓഫിസിൽ യൂനിയൻ പ്രതിനിധികളും തോട്ടം മാനേജ൪മാരും ച൪ച്ച നടത്തിയിരുന്നു. ഇതിൻെറ ഭാഗമായി വെള്ളിയാഴ്ചയെത്തിയ പ്രതിനിധികളെ തോട്ടത്തിൽസമരക്കാ൪ തടഞ്ഞില്ല. പണിമുടക്കിൽ പങ്കെടുക്കാത്തവ൪ക്ക് മാത്രമായി ശമ്പളം നൽകാൻ പാടില്ലെന്നും മുഴുവൻ പേ൪ക്കും ശമ്പളം നൽകാനും ച൪ച്ചയിൽ തീരുമാനമായതായി സി.ഐ.ടി.യു നേതാക്കൾ അറിയിച്ചു. വിവിധ യോഗങ്ങളിൽ കെ.ടി. ബിനു, ആ൪. ചന്ദ്രബാബു, എം.സി. സുരേഷ്, തങ്കൻ ജോ൪ജ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.