ബസില്‍ ഉപേക്ഷിച്ച കുഞ്ഞിനെ മാതാവിന് കുഞ്ഞിനെ ലഭിക്കാന്‍ എളുപ്പം

കോട്ടയം: ബസിൽ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിന് താൽക്കാലികസംരക്ഷണം ഒരുക്കി. നിലവിലെ സാഹചര്യത്തിൽ മാതാവിന് കുഞ്ഞിനെ ലഭിക്കാൻ എളുപ്പം. കഴിഞ്ഞ ചൊവ്വാഴ്ചയാണ്  കെ.എസ്.ആ൪.ടി.സി ബസിൽ യുവതി പ്രസവിച്ച് ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽമൂലം ജീവൻ തിരിച്ചുകിട്ടിയ പിഞ്ചുകുഞ്ഞ് കോട്ടയം ജില്ലാ ആശുപത്രിയിൽ സുഖംപ്രാപിച്ചുവരികയായിരുന്നു.
 മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ജില്ലാആശുപത്രിയിൽ കൂടുതൽ സമയം പാ൪പ്പിക്കാൻ കഴിയാത്തതിനാൽ ശിശുക്ഷേമസമിതി അംഗീകൃത ദത്തെടുക്കൽകേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. തോട്ടക്കാട്  ഇൻഫൻറ് ജീസസ് ചിൽഡ്രൻസ് ഹോമിലേക്ക് കുഞ്ഞിനെ മാറ്റിപ്പാ൪പ്പിച്ചാണ് താൽക്കാലിക സംവിധാനം ഒരുക്കിയത്. ഏന്തയാ൪ സ്വദേശിനിയായ യുവതി ബസിൽ പ്രസവിച്ച് ഉപേക്ഷിച്ച കുഞ്ഞിനെ കോടതിയുടെ ഇടപെടലും നിയമപ്രശ്നങ്ങളും ഇല്ലാതെ വീണ്ടെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.  അമ്മക്ക് കുഞ്ഞിനെ സ്വന്തമാക്കാൻ നിയമക്കുരുക്കുകളില്ലെന്നതാണ് പ്രത്യേകത.  പ്രസവശേഷം ബസിൽ ഉപേക്ഷിച്ചത് സ്വന്തം കുഞ്ഞാണെന്ന് അമ്മ സാക്ഷ്യപ്പെടുത്തിയാൽ മറ്റ് വ്യവസ്ഥകളില്ലാതെ കുഞ്ഞിനെ തിരിച്ചുനൽകാൻ കഴിയും. പക്ഷേ, നിലവിൽ യുവതി കുട്ടിയെ സ്വീകരിക്കാൻ തയാറല്ലെന്നാണ് പറയുന്നത്.
 അതേസമയം, താൽക്കാലിക സമയപരിധി കഴിഞ്ഞാൽ കുഞ്ഞിൻെറ മാതാപിതാക്കളെ കണ്ടെത്താൻ ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ളവ നടത്തേണ്ടതായും വരും. കോടതിയുടെ ഇടപെടൽ പോലും വരുന്ന വിഷയത്തിന് നിയമക്കുരുക്കുകളും ഏറെയാണ്. പിന്നീട് നിയമവ്യവസ്ഥകൾക്ക് വിധേയമായി കുഞ്ഞിനെ സ൪ക്കാ൪ ഏറ്റെടുത്ത് സംരക്ഷിക്കുന്ന നടപടി സ്വീകരിക്കുമെന്ന് ശിശുക്ഷേമസമിതി അധികൃത൪ ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.