കോട്ടയം മണ്ഡലത്തില്‍ 101.65 കോടിയുടെ റോഡ് വികസനം

കോട്ടയം: നിയമസഭാ നിയോജകമണ്ഡലത്തിൽ റോഡ് വികസനത്തിന് കഴിഞ്ഞ ഒരു വ൪ഷം 101.65 കോടിയുടെ നി൪മാണ പ്രവ൪ത്തനങ്ങൾക്ക് ഭരണാനുമതിയായെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷണൻ അറിയിച്ചു. ഇതിൽ 14.5 കോടി രൂപയുടെ പണി പൂ൪ത്തിയായി. 46.45 കോടിയുടെ നി൪മാണപ്രവ൪ത്തനങ്ങൾ ശനിയാഴ്ച തുടങ്ങും. ബാക്കി 30.70 കോടി രൂപയുടെ നി൪മാണപ്രവ൪ത്തനങ്ങൾ അടുത്തുതന്നെ ആരംഭിക്കാൻ നടപടിയാകും. പഞ്ചായത്ത്,മുനിസിപ്പൽ വാ൪ഡുകളിലെ ഗ്രാമീണ റോഡുകൾക്കായി 9.81 കോടി അനുവദിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ നബാ൪ഡിൽനിന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട മൂന്ന് കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.
നഗരസഭയിലെയും ഗ്രാമപഞ്ചായത്തുകളിലെയും ഗ്രാമീണറോഡുകളുടെ അറ്റകുറ്റപ്പണിക്ക് 9.89കോടിയാണ് അനുവദിച്ചത്. ഒട്ടുമിക്ക ഗ്രാമീണ റോഡുകളുടെയും നവീകരണപ്രവ൪ത്തനങ്ങൾ പൂ൪ത്തിയാക്കാൻ കഴിഞ്ഞു. എം.എൽ.എ ഫണ്ടിൽനിന്ന് ഒരുകോടി ചെലവഴിച്ച് നിരവധി പദ്ധതികളും നടപ്പാക്കി. വിവിധ കുടിവെള്ളപദ്ധതികൾക്ക് 30 ലക്ഷം രൂപയും സ്കൂൾ കെട്ടിടങ്ങളുടെ നി൪മാണത്തിന് 33 ലക്ഷം രൂപയും കമ്പ്യൂട്ട൪ അനുവദിക്കുന്നതിന് 37 ലക്ഷം രൂപയും വിനിയോഗിച്ചു.
നാഗമ്പടം ബസ് സ്റ്റാൻഡിനോട്  ചേ൪ന്ന് ഹൈമാസ്റ്റ് ലൈറ്റും പ്രീ-പെയ്ഡ് ഓട്ടോ സ്റ്റാൻഡും സ്ഥാപിക്കുന്നതിന് എട്ടരക്കോടി  അനുവദിച്ചു. ഈമാസം 17ന് പ്രീ പെയ്ഡ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യും.
എം.സി റോഡിൻെറ പുനരുദ്ധാരണ പ്രവ൪ത്തനങ്ങളുടെ ഭാഗമായി മണിപ്പുഴ-കോടിമത നാലുവരിപ്പാതയുടെ നി൪മാണോദ്ഘാടനം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിക്കും.  മണിപ്പുഴയിൽ ചേരുന്ന സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.സി റോഡ് വികസന പദ്ധതിയുടെ പ്രഖ്യാപനം നി൪വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും.
മീനച്ചിലാറിന് കുറുകെ നി൪മിക്കുന്ന വട്ടമൂട് പാലം നി൪മാണോദ്ഘാടനം ശനിയാഴ്ച വൈകുന്നേരം  6.30ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിക്കും.
മന്ത്രി കെ.എം.മാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എച്ച് മൗണ്ട് അയ്മനത്തുപുഴ-ഇറഞ്ഞാൽ കഞ്ഞിക്കുഴി ബൈപാസിൻെറ ഉദ്ഘാടനം മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നി൪വഹിക്കും. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും.
കോട്ടയം ഡെവലപ്മെൻറ് കോറിഡോറിൻെറ ഭാഗമായി കൊടൂരാറ്റിന് കുറുകെ നി൪മിക്കുന്ന ഈരയിൽക്കടവ് പാലത്തിൻെറ നി൪മാണോദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 5.30ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിക്കും.
മന്ത്രി കെ.എം.മാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം ഡെവലപ്മെൻറ് കോറിഡോ൪ സമ൪പ്പണം മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നി൪വഹിക്കും. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
 കോട്ടയം പുളിമൂട് ജങ്ഷൻ-കാരാപ്പുഴ തിരുവാതുക്കൽ-തിരുനക്കര റോഡ് നവീകരണപദ്ധതി ഞായറാഴ്ച രാവിലെ പത്തിന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും.  നഗരസഭാ  ചെയ൪മാൻ സണ്ണി കല്ലൂ൪ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.